ഡ്രിപ്പുമായി ആംബുലന്‍സില്‍ ഗ്രൗണ്ടിലെത്തി, സെഞ്ചുറിയടിച്ച് ടീമിനെ രക്ഷിച്ചു, ആ താരത്തെ അറിയുമോയെന്ന് ബാലാജി

ആശുപത്രിയിലായിട്ടും ആംബുലന്‍സിന്‍ ഡ്രിപ്പുമായി ഗ്രൗണ്ടിലേക്ക് എത്തി ടീമിനെ രക്ഷിച്ച കളിക്കാരനെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ലക്ഷ്മീപതി ബാലാജി
ഡ്രിപ്പുമായി ആംബുലന്‍സില്‍ ഗ്രൗണ്ടിലെത്തി, സെഞ്ചുറിയടിച്ച് ടീമിനെ രക്ഷിച്ചു, ആ താരത്തെ അറിയുമോയെന്ന് ബാലാജി

ചെന്നൈ: നിര്‍ജലീകരണം സംഭവിച്ച് ആശുപത്രിയിലായിട്ടും ആംബുലന്‍സിന്‍ ഡ്രിപ്പുമായി ഗ്രൗണ്ടിലേക്ക് എത്തി ടീമിനെ രക്ഷിച്ച കളിക്കാരനെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ലക്ഷ്മീപതി ബാലാജി. തമിഴ്‌നാടിന്റെ വിശ്വസ്തനായിരുന്ന ബദ്രിനാഥിനെയാണ് ബാലാജി പ്രശംസ കൊണ്ട് മൂടിയത്. 

അന്ന് ഇടക്ക് വെച്ച് ബദ്രിക്ക് ക്രീസ് വിടേണ്ടി വന്നു. ബദ്രി പോയതിന് പിന്നാലെ ടീം ബാറ്റിങ് തകര്‍ച്ച നേരിട്ടു. നിര്‍ജലീകരണം കാരണം ആശുപത്രിയിലായ അദ്ദേഹം ആംബുലന്‍സില്‍ ഡ്രിപ്പുമായി ഗ്രൗണ്ടിലേക്ക് എത്തി. അന്ന് സെഞ്ചുറി അടിച്ചാണ് ബദ്രിനാഥ് ടീമിനെ രക്ഷിച്ചത്. ഇതൊന്നും ആര്‍ക്കും അറിയില്ലെന്നും ബാലാജി പറയുന്നു. 

ബാറ്റിങ്ങിന് ഇറങ്ങും മുന്‍പ് തന്നെ താനിന്ന് സെഞ്ചുറി അടിക്കും എന്ന് പറയുന്ന താരത്തെ കുറിച്ച് കേട്ടിട്ടുണ്ടോയെന്നും ബാലാജി ചോദിക്കുന്നു. 2005ല്‍ ഞാന്‍ അത്തരത്തില്‍ ഒരാളെ കണ്ടു. മികച്ച സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യുന്ന സമയത്ത് പോലും മണിക്കൂറുകള്‍ക്കകം താന്‍ സെഞ്ചുറി തികയ്ക്കുമെന്ന് ബദ്രിനാഥ് പറഞ്ഞിട്ടുണ്ട്. 

ഒരു സെഷനില്‍ ഒരു ബൗളര്‍ക്കെതിരെ എത്ര റണ്‍സ് എടുക്കുമെന്ന് വരെ പറയാന്‍ ബദ്രിനാഥിന് സാധിക്കും. സാങ്കേതികത്വത്തില്‍ മികച്ച് നില്‍ക്കുന്ന ബാറ്റ്‌സ്മാനാണ് ബദ്രിനാഥ്. വിക്കറ്റ് സൂക്ഷിക്കാന്‍ ബദ്രിക്ക് നന്നായി അറിയാം. എന്നാല്‍ അതിവേഗത്തില്‍ സെഞ്ചുറിയിലേക്ക് എത്തിയ ബദ്രിയേയും തനിക്ക് അറിയാമെന്ന് ബാലാജി പറയുന്നു. 

തമിഴ്‌നാടിന് വേണ്ടി 10,245 റണ്‍സ് ആണ് ബദ്രിനാഥിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു. സച്ചിന്‍, സെവാഗ്, ലക്ഷ്മണ്‍, ദ്രാവിഡ് എന്നിവര്‍ നിറഞ്ഞു നില്‍ക്കുന്ന സമയമായതിനാലാണ് ഇന്ത്യന്‍ ടീമില്‍ തനിക്ക് അവസരം ലഭിക്കാതെ പോയതെന്ന് അടുത്തിടെ ബദ്രിനാഥ് പറഞ്ഞിരുന്നു. ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റും, ഏഴ് ഏകദിനവും മാത്രമാണ് ബദ്രിനാഥ് കളിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com