പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ഭീഷണി, മുന്നറിയിപ്പുമായി ഇംഗ്ലണ്ട് കമ്പനി

പാകിസ്ഥാനും എന്‍എബിയും 33 മില്യണ്‍ ഡോളര്‍ തങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് കമ്പനി വാദിക്കുന്നു
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ഭീഷണി, മുന്നറിയിപ്പുമായി ഇംഗ്ലണ്ട് കമ്പനി

ലണ്ടന്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന ഭീഷണിയുമായി ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി. ബ്രോഡ്ഷീറ്റ് എല്‍എല്‍സിയാണ് ഭീഷണിയുമായി എത്തിയത്. 

പാകിസ്ഥാന്‍ ഭരണകൂടത്തിനും, നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോയ്ക്കും എതിരായ നിയമ പോരാട്ടത്തില്‍ ജയിച്ചതിന് പിന്നാലെയാണ് ഇംഗ്ലണ്ട് കമ്പനിയുടെ ഭീഷണിയെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്ന കോടതി ഉത്തരവും അവര്‍ക്ക് ലഭിച്ചതായാണ് വിവരം. 

പാകിസ്ഥാനും എന്‍എബിയും 33 മില്യണ്‍ ഡോളര്‍ തങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് കമ്പനി വാദിക്കുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റേതിന് പുറമെ, ലണ്ടനിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ കെട്ടിടവും, ഹൈക്കമ്മീഷണറുടെ വസതിയും, ന്യൂയോര്‍ക്കിലെ റൂസ്വെല്‍റ്റ് ഹോട്ടലും പിടിച്ചെടുക്കുമെന്ന് ബ്രോഡ്ഷീറ്റ് കമ്പനി മുന്നറിയിപ്പ് നല്‍കി. 

2000ല്‍ നവാസ് ഷെരീഫിന്റെ കുടുംബത്തിനെതിരായതുള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാനാണ് ബ്രോഡ്ഷീറ്റിനെ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലണ്ടന്‍ ഹൈക്കോര്‍ട്ടിലെ കേസില്‍ പാകിസ്ഥാന്‍ തോറ്റിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com