പ്രഭു സഭയിലേക്ക് ഇംഗ്ലണ്ട് മുന്‍ നായകന്‍ ഇയാന്‍ ബോതം, 2011ന് ശേഷം അംഗത്വം ലഭിച്ച ആദ്യ ക്രിക്കറ്റ് താരം

2011ല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം റെയ്ച്ചല്‍ ഹെയ്‌ഹോയ്ക്ക് അംഗത്വം നല്‍കിയതിന് ശേഷം ആദ്യമായാണ് മറ്റൊരു ക്രിക്കറ്റ് താരം ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് എത്തുന്നത്
പ്രഭു സഭയിലേക്ക് ഇംഗ്ലണ്ട് മുന്‍ നായകന്‍ ഇയാന്‍ ബോതം, 2011ന് ശേഷം അംഗത്വം ലഭിച്ച ആദ്യ ക്രിക്കറ്റ് താരം

ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ നായകന്‍ ഇയാന്‍ ബോതം യുകെയുടെ പ്രഭുസഭയില്‍
അംഗമാവുന്നു. പുതുതായി ഉള്‍പ്പെടുത്തുന്ന 36 പേര്‍ക്കൊപ്പം സ്വതന്ത്രാഗംമായാണ് ബോതം യുകെയുടെ പ്രഭുസഭയിലേക്ക് എത്തുന്നത്. 

2011ല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം റെയ്ച്ചല്‍ ഹെയ്‌ഹോയ്ക്ക് അംഗത്വം നല്‍കിയതിന് ശേഷം ആദ്യമായാണ് മറ്റൊരു ക്രിക്കറ്റ് താരത്തിന് പ്രഭുസഭയില്‍ അംഗത്വം ലഭിക്കുന്നത്. ഡേവിഡ് ഷെപ്പാര്‍ഡ്, കോലിന്‍ കൗഡ്രേ, ലിയറീ കോണ്‍സ്റ്റന്റൈന്‍ എന്നി ക്രിക്കറ്റ് താരങ്ങളും നേരത്തെ ഈ ബഹുമതി സ്വന്തമാക്കിയിരുന്നു. 

1977നും 1992നും ഇടയില്‍ 102 ടെസ്റ്റുകള്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച് വ്യക്തിയാണ് ഇയാന്‍ ബോതം. 2007ല്‍ നൈറ്റ്ഹുഡും ലഭിച്ചു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം കമന്ററിയിലും ഇയാന്‍ ബോതം തന്റെ മികവ് കാണിച്ചു. 2017 മുതല്‍ ഡര്‍ഹാമിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. 

അടുത്ത ഇയാന്‍ ബോതത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തനിക്ക് കോവിഡ് ബാധ ഏറ്റിരുന്നതായാണ് ബോതം പറഞ്ഞത്. എന്നാല്‍ കോവിഡ് ആണെന്ന് തിരിച്ചറിഞ്ഞില്ലെന്നും, പനി കൂടുതലാണ് എന്ന് മാത്രമാണ് ചിന്തിച്ചതെന്നും ബോതം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com