ഐപിഎല്‍ മത്സരക്രമമായി; സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടക്കം; ആദ്യ ഘട്ടത്തില്‍ കാണികളില്ല; സ്‌പോണ്‍സറായി ചൈനീസ് കമ്പനി തുടരും

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. നവംബര്‍ 10നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മത്സങ്ങള്‍.

ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. രണ്ടാം ഘട്ടത്തില്‍ 30 മുതല്‍ 50 ശതമാനം വരെ കാണികളെ പ്രവേശിപ്പിക്കാന്‍ യു എ ഇ സര്‍ക്കാരിനോട് അനുമതി തേടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരങ്ങള്‍. ഉച്ചയ്ക്ക് ശേഷമുള്ള മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. ടീമില്‍ പരമാവധി 24 താരങ്ങളെ ഉള്‍പ്പെടുത്താം. 

വനിതാ ഐപിഎല്‍ പോരാട്ടങ്ങളും ഇതോടനുബന്ധിച്ച് നടത്താന്‍ ധാരണയായിട്ടുണ്ട്. നാല് ടീമുകള്‍ പങ്കെടുക്കുന്ന വനിതാ ഐപിഎല്‍ പോരാട്ടങ്ങള്‍ പുരുഷ ടീമുകളുടെ പ്ലേയോഫ് ഘട്ടത്തിലായിരിക്കും നടക്കുക. 

അതേസമയം ചൈനീസ് കമ്പനിയായ വിവോയെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് മാറ്റേണ്ടതില്ലെന്നും തീരുമാനമുണ്ട്. ഐപിഎല്‍ ഭരണ സമിതി യോഗത്തിലാണ് ടൂര്‍ണമെന്റ് സംബന്ധിച്ച് അന്തിമ രൂപരേഖയായത്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com