കിരീടം ചൂടിയതിന്റെ ആഘോഷം ബുഗാട്ടിയുടെ ചെന്റോഡിയെച്ചി സ്വന്തമാക്കി; വില 83 കോടി 

ബുഗാട്ടിയുടെ ചെന്റോഡിയെച്ചി വാങ്ങാന്‍ ക്രിസ്റ്റിയാനോ കരാര്‍ ഒപ്പിട്ടുവെന്നാണ് വിവരം
കിരീടം ചൂടിയതിന്റെ ആഘോഷം ബുഗാട്ടിയുടെ ചെന്റോഡിയെച്ചി സ്വന്തമാക്കി; വില 83 കോടി 

ടൂറിന്‍: യുവന്റ്‌സ് സിരീ എ കിരീടം ഉയര്‍ത്തിയതിന് പിന്നാലെ കോടികള്‍ വിലമതിക്കുന്ന കാര്‍ സ്വന്തമാക്കാന്‍ ക്രിസ്റ്റിയാനോ. ബുഗാട്ടിയുടെ ചെന്റോഡിയെച്ചി വാങ്ങാന്‍ ക്രിസ്റ്റിയാനോ കരാര്‍ ഒപ്പിട്ടുവെന്നാണ് വിവരം. 

83.34 കോടി രൂപയുടെ ആഡംബര കാറാണ് ക്രിസ്റ്റിയാനോ സ്വന്തമാക്കുന്നത്. എന്നാല്‍ കാര്‍ കയ്യില്‍ കിട്ടാന്‍ ക്രിസ്റ്റിയാനോ ഒരു വര്‍ഷം കാത്തിരിക്കണം. 2.4 സെക്കന്റില്‍ 100 കിമീ വേഗതയിലെത്താന്‍ ഈ കാറിന് കഴിയുമെന്നാണ് കമ്പനിയുടെ വാദം. മണിക്കൂറില്‍ 379 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാനാവും. 

ലോകത്തിലാകെ 10 പേര്‍ക്ക് വേണ്ടി മാത്രമാണ് കമ്പനി ഈ മോഡല്‍ നിര്‍മിക്കുന്നത്. നാല് മാസം മുന്‍പ് ബുഗാട്ടിയുടെ ഈ മോഡല്‍ വാങ്ങാനുള്ള തീരുമാനം ക്രിസ്റ്റിയാനോ എടുത്തു. എന്നാല്‍ യുവന്റ്‌സ് കിരീടം ഉയര്‍ത്തിയതിന് പിന്നാലെ കരാറൊപ്പിട്ടാണ് റൊണാള്‍ഡോ ജയം ആഘോഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com