വനിതാ ഐപിഎല്‍ നടത്തും, ഒരു സംശയവും വേണ്ടെന്ന് സൗരവ് ഗാംഗുലി

'വനിതാ ടീം അംഗങ്ങളെ ആയാലും പുരുഷ ടീം അംഗങ്ങളെ ആയാലും കോവിഡ് ഭീഷണിയിലേക്ക് തള്ളി വിടാന്‍ ഉദ്ദേശിക്കുന്നില്ല'
വനിതാ ഐപിഎല്‍ നടത്തും, ഒരു സംശയവും വേണ്ടെന്ന് സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: വനിതാ ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ വര്‍ഷം നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നവംബറില്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാംപ് സംഘടിപ്പിക്കുമെന്നും ഗാംഗുലി പറഞ്ഞു. 

ഐപിഎല്ലുമായി ഞങ്ങള്‍ മുന്‍പോട്ടാണ്. ഞങ്ങള്‍ക്ക് അത് സംബന്ധിച്ച പ്ലാനുണ്ട്. വനിതാ ടീം അംഗങ്ങളെ ആയാലും പുരുഷ ടീം അംഗങ്ങളെ ആയാലും കോവിഡ് ഭീഷണിയിലേക്ക് തള്ളി വിടാന്‍ ഉദ്ദേശിക്കുന്നില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയും കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ വനിതാ ഐപിഎല്‍ നടക്കും, എനിക്കത് ഉറപ്പ് നല്‍കാനാവും, ഗാംഗുലി പറഞ്ഞു. 

ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തിലായിരിക്കും വനിതാ ഐപിഎല്‍ സംബന്ധിച്ച അന്തിമ തീരുമാനം വരിക. 2019ല്‍ മൂന്ന് ടീമുകളുമായി ബിസിസിഐ വനിതാ ഐപിഎല്‍ സംഘടിപ്പിച്ചിരുന്നു. മിതാലി, ഹര്‍മന്‍പ്രീത്, സ്മൃതി മന്ദാന എന്നിവരാണ് മൂന്ന് ടീമുകളെ നയിച്ചത്. 

നവംബര്‍ ഒന്ന് മുതല്‍ 10 വരെ വനിതാ ഐപിഎല്‍ സംഘടിപ്പിക്കാനാണ് ബിസിസിഐ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. ഐപിഎല്‍ നടത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ നിരന്തരം രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com