എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല ? കൊറിയന്‍ സൂപ്പര്‍ താരം പറയുന്നു

എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല ? കൊറിയന്‍ സൂപ്പര്‍ താരം പറയുന്നു
എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല ? കൊറിയന്‍ സൂപ്പര്‍ താരം പറയുന്നു

ലണ്ടന്‍: ടോട്ടനം ഹോട്‌സ്പറിന്റെ പ്രീമിയര്‍ ലീഗിലെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത് ദക്ഷിണ കൊറിയന്‍ താരമായ സണ്‍ ഹ്യുങ് മിന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ടോട്ടനത്തിലെ അവിഭാജ്യ ഘടകമാണ് സണ്‍. കഠിനാധ്വാനവും സമര്‍പ്പണവും കളിയോടുള്ള ഏകാഗ്രമായ സമീപനവും എല്ലാം താരത്തിന്റെ മികവിനെ മിനുക്കുന്നതില്‍ നിര്‍ണായകമായി നില്‍ക്കുന്നു. 

ഫുട്‌ബോള്‍ താരങ്ങളില്‍ പലരും യുവത്വത്തിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ കുടുംബ ജീവിതത്തിലേക്കും കടക്കാറുണ്ട്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ 19ാം വയസില്‍ ഒരു കുട്ടിയുടെ പിതാവായ ആളാണ്. ഇവിടെയും വ്യത്യസ്തനാണ് സണ്‍. 28 വയസുള്ള താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷമേ താന്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കൂ എന്ന് സണ്‍ പറയുന്നു. 

ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ താരം അതിന്റെ കാരണവും വ്യക്തമാക്കുന്നു. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ഭാര്യ, കുടുംബം, കുട്ടികള്‍ എന്നിവയ്ക്കാണ് ആദ്യം പ്രാധാന്യം നല്‍കേണ്ടതെന്നും അത് കഴിഞ്ഞ് മാത്രമേ ഫുട്‌ബോളിന് സ്ഥാനമുണ്ടാകാവു എന്ന് അച്ഛന്‍ തന്നോട് പറഞ്ഞിരുന്നു. അതിനാല്‍ എന്ന സംബന്ധിച്ച് ആദ്യ പരിഗണന ഫുട്‌ബോളായിരുന്നു. ഏറ്റവും മികവോടെ ഫുട്‌ബോളില്‍ തുടരുകയാണ് ലക്ഷ്യം. എത്ര കാലം മികവില്‍ നില്‍ക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് പറയാന്‍ സാധിക്കില്ല. 

അതിനാല്‍ കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം വിവാഹം കഴിക്കുക. ഒരു 33- 34 വയസ് മുതല്‍ കുടുംബ ജീവിതം ആരംഭിക്കുക എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും താരം വ്യക്തമാക്കുന്നു. 

ഈ സീസണില്‍ ടോട്ടനം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക ശക്തിയായി നില്‍ക്കുന്ന സണ്‍ ഈ സീസണില്‍ 11 ഗോളുകളുകളാണ് ടീമിന് വേണ്ടി നേടിയത്. 11 ഗോളുകള്‍ക്ക് വഴിയൊരുക്കിയും താരം തിളങ്ങി. കളിക്കളത്തിലെ മികവിനൊപ്പം രാജ്യത്തെ നിയമമായ നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ആദ്യ കടമ്പയും താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com