ഗാംഗുലി വിരമിച്ചപ്പോഴാണ് എനിക്ക് അവസരം ലഭിച്ചത്, കരിയറിലെ നഷ്ടബോധത്തില്‍ യുവരാജ് സിങ്

'ടെസ്റ്റില്‍ എനിക്ക് കുറേ കൂടി അവസരങ്ങള്‍ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ മധ്യനിരയില്‍ ഇടം ലഭിക്കുക എന്നാല്‍ പ്രയാസമായി'
ഗാംഗുലി വിരമിച്ചപ്പോഴാണ് എനിക്ക് അവസരം ലഭിച്ചത്, കരിയറിലെ നഷ്ടബോധത്തില്‍ യുവരാജ് സിങ്

ന്യൂഡല്‍ഹി: ഗാംഗുലി വിരമിച്ചതോടെയാണ് തനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ശരിക്കും അവസരം ലഭിക്കുന്നത് എന്ന് യുവരാജ് സിങ്. എന്നാല്‍ ആ സമയം കാന്‍സര്‍ സ്ഥിരീകരിച്ചതോടെ മറ്റൊരു വഴിയിലേക്ക് ജീവിതം നീങ്ങിയതായും യുവി പറയുന്നു. 

ടെസ്റ്റില്‍ എനിക്ക് കുറേ കൂടി അവസരങ്ങള്‍ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ മധ്യനിരയില്‍ ഇടം ലഭിക്കുക എന്നാല്‍ പ്രയാസമായി. കാരണം സച്ചിന്‍, ദ്രാവിഡ്, സെവാഗ്, ലക്ഷ്മണ്‍, ഗാംഗുലി എന്നിവര്‍ ആ സമയം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നില്‍ക്കുകയാണ്. 

പത്തിലേറെ ടെസ്റ്റുകളില്‍ ഇന്നത്തെ കളിക്കാര്‍ക്ക് അവസരം ലഭിക്കുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത് ഒന്നോ രണ്ടോ അവസരങ്ങള്‍ മാത്രമാണ്. എങ്കിലും ഇതേ വരെയുള്ള യാത്രയില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്റെ രാജ്യത്തിനായി കളിച്ചതില്‍ അഭിമാനമുണ്ടെന്നും യുവരാജ് സിങ് പറഞ്ഞു. 

40 ടെസ്റ്റുകളാണ് യുവി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 33.92 എന്ന ശരാശരിയില്‍ കണ്ടെത്തിയത് 1900 റണ്‍സും. മൂന്ന് സെഞ്ചുറിയും 11 അര്‍ധശതകവും യുവിയുടെ ഇന്ത്യക്കായുള്ള ടെസ്റ്റ് ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. 

അനുഭവങ്ങള്‍ നല്ലതായാലും മോശമായാലും അതില്‍ നിന്ന് പാഠം പഠിച്ച് ആസ്വദിക്കുകയാണ് ചെയ്യുന്നത് എന്നും യുവി പറഞ്ഞു. കരിയറിന്റെ തുടക്കം മുതല്‍ ലോകകപ്പ് വരെ, പിന്നെ കാന്‍സറിനോടുള്ള പോരാട്ടവും, തിരിച്ചു വരവും. എന്നാല്‍ ഈ അനുഭവസമ്പത്തുകളാണ് എന്നെ ഇപ്പോള്‍ കാണുന്ന ഞാനാക്കിയിരിക്കുന്നതെന്നും യുവി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com