പാകിസ്ഥാന്‍ പട്ടാള ബജറ്റ്‌ ഉയര്‍ത്തണം, അതിനായി പുല്ല് തിന്നാനും തയ്യാര്‍: അക്തര്‍

സൈന്യവുമായി ചേര്‍ന്ന്  പൊതുജനങ്ങള്‍ എന്താണ് പ്രവര്‍ത്തിക്കാത്തത് എന്ന് മനസിലാവുന്നില്ലെന്നും അക്തര്‍ പറഞ്ഞു
പാകിസ്ഥാന്‍ പട്ടാള ബജറ്റ്‌ ഉയര്‍ത്തണം, അതിനായി പുല്ല് തിന്നാനും തയ്യാര്‍: അക്തര്‍

ഇസ്ലാമാബാദ്: താന്‍ പുല്ല് കഴിച്ചാല്‍ പാക് പട്ടാളത്തിനായുള്ള ഫണ്ട് വര്‍ധിപ്പിക്കാനാവുമെങ്കില്‍ അതിന് തയ്യാറാണെന്ന് പാക് പേസര്‍ ഷുഐബ് അക്തര്‍. സൈന്യവുമായി ചേര്‍ന്ന്  പൊതുജനങ്ങള്‍ എന്താണ് പ്രവര്‍ത്തിക്കാത്തത് എന്ന് മനസിലാവുന്നില്ലെന്നും അക്തര്‍ പറഞ്ഞു. 

ദൈവം എനിക്ക് അതിനുള്ള അധികാരം നല്‍കുകയാണ് എങ്കില്‍ പുല്ല് കഴിക്കേണ്ടി വന്നായാലും പാക് പട്ടാളത്തിന്റെ ബജറ്റ് ഉയര്‍ത്തും. എനിക്കൊപ്പം ഇരുന്ന് സംസാരിച്ച് ആര്‍മി തലവനോട് തീരുമാനമെടുക്കാന്‍ ഞാന്‍ പറയും. 20 ശതമാനമാണ് ബഡ്ജറ്റ് എങ്കില്‍ ഞാനത് 60 ശതമാനമാക്കും. പരസ്പരം അപമാനിച്ചാല്‍, പരാജയം നമ്മുടേത് മാത്രമാണ്, അക്തര്‍ പറഞ്ഞു. 

നേരത്തെ, രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറായിരുന്നതായും അക്തര്‍ പറഞ്ഞിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റെ സമയത്തായിരുന്നു അത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഇംഗ്ലണ്ട് കൗണ്ടി ടീമുമായുള്ള ഒന്നേകാല്‍ കോടി രൂപയുടെ കരാര്‍ താന്‍ വേണ്ടന്ന് വെച്ചതായാണ് അക്തര്‍ വെളിപ്പെടുത്തിയത്. 

കോവിഡ് കാലത്ത് സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ-പാകിസ്ഥാന്‍ മത്സരം സംഘടിപ്പിക്കണമെന്നും അക്തര്‍ പറഞ്ഞിരുന്നു. എന്നാല്‍ കപില്‍ ദേവ് ഉള്‍പ്പെടെയുള്ളവര്‍ അക്തറിന്റെ നിലപാടിനെ വിമര്‍ശിച്ച് എത്തുകയായിരുന്നു. ഞങ്ങള്‍ക്കാവശ്യമുള്ള പണം ഞങ്ങളുടെ പക്കലുണ്ടെന്നാണ് അക്തറിന് മറുപടി നല്‍കി അന്ന് കപില്‍ ദേവ് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com