ഇരട്ട ഗോളുമായി ക്രിസ്റ്റിയാനോ നിറഞ്ഞിട്ടും യുവന്റ്‌സ് വീണു, റയലും ക്വാര്‍ട്ടര്‍ കാണാതെ പുറത്ത് 

ഒളിംപിക് ലിയോണിനെതിരെ യുവന്റ്‌സ് 2-1ന് ജയം പിടിച്ചെങ്കിലും എവേ ഗോളിന്റെ ബലത്തില്‍ ലിയോണ്‍ അവസാന എട്ടിലേക്ക് ടിക്കറ്റ് പിടിച്ചു
ഇരട്ട ഗോളുമായി ക്രിസ്റ്റിയാനോ നിറഞ്ഞിട്ടും യുവന്റ്‌സ് വീണു, റയലും ക്വാര്‍ട്ടര്‍ കാണാതെ പുറത്ത് 

ടൂറിന്‍: ഇരട്ട ഗോളുമായി ക്രിസ്റ്റിയാനോ മുന്‍പില്‍ നിന്നിട്ടും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ യുവന്റ്‌സ് പുറത്ത്. ഒളിംപിക് ലിയോണിനെതിരെ യുവന്റ്‌സ് 2-1ന് ജയം പിടിച്ചെങ്കിലും എവേ ഗോളിന്റെ ബലത്തില്‍ ലിയോണ്‍ അവസാന എട്ടിലേക്ക് ടിക്കറ്റ് പിടിച്ചു. 

മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റതോടെ ലാ ലീഗ ചാമ്പ്യന്മാരുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകളും അവസാനിച്ചു. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗാര്‍ഡിയോളയും സംഘവും ജയിച്ചു കയറിയത്. ഇതോടെ 4-2 എന്ന അഗ്രഗേറ്റില്‍ ചാമ്പ്യന്‍സ് ലീഗ് കിരീട പോരിനായി സിറ്റി മൂര്‍ച്ച കൂട്ടി. ക്വാര്‍ട്ടറില്‍ ലിയോണ്‍ ആണ് സിറ്റിയുടെ എതിരാളികള്‍. 

യുവന്റ്‌സിന് എതിരെ അവസാന 16ലെ ആദ്യ പാദത്തില്‍ ലിയോണ്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. രണ്ടാം പാദത്തില്‍ ചാമ്പ്യന്‍സ് ലീഗ് കിരീട മോഹം മുന്നില്‍ വെച്ച് ക്രിസ്റ്റിയാനോ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. പെനാല്‍റ്റിയിലൂടെ 43ാം മിനിറ്റിലും 60 മിനിറ്റില്‍ കര്‍വിങ് ഷോട്ടിലൂടേയും ക്രിസ്റ്റിയാനോ ഗോള്‍ വല കുലുക്കി. 

എന്നാല്‍ 12ാം മിനിറ്റില്‍ ലിയോണ്‍ ഗോള്‍ കണ്ടെത്തിയതോടെ ലിയോണിന്റെ എവേ ഗോളിന്റെ മുന്‍തൂക്കം മറികടക്കാന്‍ യുവന്റ്‌സിന് മൂന്ന് ഗോളുകള്‍ വേണമെന്ന നിലയായി. പക്ഷേ മൂന്നാം വട്ടം വല കുലുക്കാന്‍ സൂപ്പര്‍ താരത്തിനുമായില്ല. യുവന്റ്‌സിന് വേണ്ടി സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന നേട്ടം ക്രിസ്റ്റിയാനോയെ തേടിയെത്തി. 

സിറ്റിക്കെതിരെ ബെന്‍സെമയാണ് റയലിന്റെ ഒരേയൊരു ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 9ാം മിനിറ്റില്‍ സ്‌റ്റെര്‍ലിങ്ങും, 68ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും വല കുലുക്കി. വരാനെ വരുത്തിയ പിഴവില്‍ നിന്നാണ് സ്റ്റെര്‍ലിങ് ഗോള്‍ കണ്ടെത്തിയത്. ബാക്ക് ഹെഡറിലൂടെ ജീസസും സിറ്റിയുടെ ലീഡ് ഉയര്‍ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com