'കൊറോണ വൈറസിനെ 4 മണിക്കൂറില്‍ കൊല്ലും', വമ്പന്‍ തുകയുടെ കിടക്ക മെസി സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്

ടെക് മൂണ്‍ എന്ന കോവിഡ് 19നെ ഇല്ലാതാക്കുന്ന കിടക്കയാണ് മെസി സ്വന്തമാക്കിയത്
'കൊറോണ വൈറസിനെ 4 മണിക്കൂറില്‍ കൊല്ലും', വമ്പന്‍ തുകയുടെ കിടക്ക മെസി സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്

ബാഴ്‌സ: ചാമ്പ്യന്‍സ് ലീഗിലെ അവസാന എട്ടിലെ പോരില്‍ മെസി കളിക്കുമെന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. അതിന് ഇടയിലാണ് മെസിയുടെ ബെഡ് വാര്‍ത്തകളില്‍ നിറയുന്നത്. നാല് മണിക്കൂര്‍ കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുന്ന കിടക്കയാണ് മെസി ഉപയോഗിക്കുന്നത് എന്നാണ് ദി സണ്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ടെക് മൂണ്‍ എന്ന കോവിഡ് 19നെ ഇല്ലാതാക്കുന്ന കിടക്കയാണ് മെസി സ്വന്തമാക്കിയത്. 88,000 രൂപയാണ് ഇതിന്റെ വില. കോവിഡ് ബാധിതനായ വ്യക്തി ഇതില്‍ കിടന്നാല്‍ കിടക്കയിലേക്ക് പടരുന്ന കൊറോണ വൈറസിനെ നാല് മണിക്കൂറില്‍ ഇത് ഇല്ലാതാക്കുമെന്നാണ് അവകാശപ്പെടുന്നത്. 

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സൗള്‍ നിഗ്വസ് ആണ് ടെക് മൂണിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. മെസിയുടെ അര്‍ജന്റീനിയന്‍ സഹതാരം സെര്‍ജിയോ അഗ്യുറോയും ഈ കിടക്കയാണ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് ക്ലീന്‍ ആണ് കിടക്ക എന്നാണ് ഇവരുടെ അവകാശവാദം. 

കളിയിലേക്ക് എത്തുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലാണ് ഇനി മെസിക്ക് മുന്‍പിലുള്ളത്. വെള്ളിയാഴ്ച ബാഴ്‌സ ബയേണിനെ നേരിടും. ലാ ലീഗ കിരീടം നഷ്ടപ്പെട്ട നില്‍ക്കുന്ന ബാഴ്‌സയ്ക്ക് ബുണ്ടസ് ലീഗ ചാമ്പ്യന്മാരെ പിടിച്ചു കെട്ടുക എന്നത് വലിയ വെല്ലുവിളിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com