10-12 വര്‍ഷമായി നിങ്ങളെ ടിവിയില്‍ കാണുന്നു, ഇന്ന് നിങ്ങള്‍ക്കെതിരെ പന്തെറിയണം, എങ്ങനെ കഴിയും? രോഹിത് ശര്‍മയോട് ബംഗ്ലാ പേസര്‍

'രണ്ട് പേരും ഞങ്ങള്‍ സ്വപ്‌നം കാണുന്ന ക്രിക്കറ്റ് താരങ്ങളാണ്. ഇന്ന് ഞാന്‍ നിങ്ങള്‍ക്കെതിരെ ബൗള്‍ ചെയ്യുന്നു, എനിക്കറിയില്ല എന്താണ് ചെയ്യേണ്ടത് എന്ന്'
10-12 വര്‍ഷമായി നിങ്ങളെ ടിവിയില്‍ കാണുന്നു, ഇന്ന് നിങ്ങള്‍ക്കെതിരെ പന്തെറിയണം, എങ്ങനെ കഴിയും? രോഹിത് ശര്‍മയോട് ബംഗ്ലാ പേസര്‍

ധാക്ക: രോഹിത്തിനും കോഹ്‌ലിക്കും ബൗള്‍ ചെയ്യുക എന്നത് സ്വപ്‌നമായിരുന്നെന്ന് ബംഗ്ലാദേശ് പേസര്‍ മുഹമ്മദ് സൈഫുദ്ധീന്‍. 10-12 വര്‍ഷമായി ടിവിയില്‍ നിങ്ങളുടെ കളി കാണുകയായിരുന്നു, ഇന്ന് നിങ്ങള്‍ക്കെതിരെ ബൗള്‍ ചെയ്യുന്നുവെന്നും രോഹിത്തിനോട് പറഞ്ഞതായും മുഹമ്മദ് സൈഫുദ്ധീന്‍ പറഞ്ഞു. 

2019 ലോകകപ്പിലെ കാര്‍ഡിഫില്‍ നടന്ന പരിശീലന മത്സരത്തിന് ഇടയിലാണ് രോഹിത്തിനോട് ഞാന്‍ സംസാരിച്ചത്. ആ സമയം രോഹിത് സ്‌ട്രൈക്കറും, കോഹ് ലി നോണ്‍ സ്‌ട്രൈക്കറുമായിരുന്നു. ഞാന്‍ രോഹിത്തിനോട് പറഞ്ഞു, കഴിഞ്ഞ 10-12 വര്‍ഷമായി നിങ്ങളെ രണ്ട് പേരേയും ഞാന്‍ ടിവിയില്‍ കാണുന്നു. രണ്ട് പേരും ഞങ്ങള്‍ സ്വപ്‌നം കാണുന്ന ക്രിക്കറ്റ് താരങ്ങളാണ്. ഇന്ന് ഞാന്‍ നിങ്ങള്‍ക്കെതിരെ ബൗള്‍ ചെയ്യുന്നു, എനിക്കറിയില്ല എന്താണ് ചെയ്യേണ്ടത് എന്ന്, സൈഫുദ്ധീന്‍ പറഞ്ഞു. 

എന്റെ വാക്കുകള്‍ കേട്ട് രോഹിത് ചിരിച്ചു. ഗുഡ് ലക്ക് എന്നാണ് എന്നോട് പറഞ്ഞത്. ഇവരില്‍ ഒരാളുടെ വിക്കറ്റ് എങ്കിലും വീഴ്ത്തണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അവിടെ എനിക്ക് കോഹ് ലിയെ പുറത്താക്കാനായി. അവരെ സ്ലെഡ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. അവരെ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. അവരെ സ്ലെഡ്ജ് ചെയ്യുന്നത് ആലോചിക്കാനാവില്ല, സൈഫുദ്ധീന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com