ചുവപ്പു കാര്‍ഡ് കാണിച്ചതിന് റഫറിയെ ഇടിച്ചു വീഴ്ത്തി, വയറ്റില്‍ ചവിട്ടി; വില്ലനായത് റഷ്യന്‍ മുന്‍ നായകന്‍

മോസ്‌കോ സെലിബ്രിറ്റി കപ്പിനിടയിലാണ് റഷ്യന്‍ മധ്യനിര താരം റോമന്‍ ഷിര്‍ക്കോവ് റഫറിയെ ഗ്രൗണ്ടില്‍ അടിച്ചിടുകയും ചവിട്ടുകയും ചെയ്തത്
ചുവപ്പു കാര്‍ഡ് കാണിച്ചതിന് റഫറിയെ ഇടിച്ചു വീഴ്ത്തി, വയറ്റില്‍ ചവിട്ടി; വില്ലനായത് റഷ്യന്‍ മുന്‍ നായകന്‍

മോസ്‌കോ: ചുവപ്പു കാര്‍ഡ് കാണിച്ചതിന്റെ പേരില്‍ റഫറിയെ ഗ്രൗണ്ടില്‍ ഇടിച്ചിട്ട് റഷ്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍. മോസ്‌കോ സെലിബ്രിറ്റി കപ്പിനിടയിലാണ് റഷ്യന്‍ മധ്യനിര താരം റോമന്‍ ഷിര്‍ക്കോവ് റഫറിയെ ഗ്രൗണ്ടില്‍ അടിച്ചിടുകയും ചവിട്ടുകയും ചെയ്തത്. 

ബോക്‌സില്‍ വീണ ഷീര്‍ക്കോവ് പെനാല്‍റ്റിക്കായി വാദമുയര്‍ത്തിയെങ്കിലും റഫറി നികിത ഡാന്‍ചെങ്കോ അനുവദിച്ചില്ല. ഇതോടെ ബഹളമുണ്ടാക്കിയ ഷിര്‍ക്കോവിന് നേരെ റഫറി ചുവപ്പുകാര്‍ഡ് കാണിക്കാനായെത്തി. എന്നാല്‍ കാര്‍ഡ് കാണിച്ചാല്‍ ഇടിക്കും എന്നായി ഷിര്‍ക്കോവിന്റെ നിലപാട്. 

ഷിര്‍ക്കോവിന്റെ ഭീഷണി വകവയ്ക്കാതെ റഫറി ചുവപ്പു കാര്‍ഡ് കാണിച്ചു. പിന്നാലെ റഫറിയുടെ മുഖച്ച് ഇടിച്ചാണ് ഷിര്‍ക്കോവ് കലിപ്പ് തീര്‍ത്തത്. റഫറി ഗ്രൗണ്ടില്‍ വീണപ്പോള്‍ കാലുയര്‍ത്തി വയറ്റില്‍ ചവിട്ടുകയും ചെയ്തു. റഫറിയെ മെഡിക്കല്‍ ടീം എത്തി ആബുംലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. മത്സരം റദ്ദാക്കുകയും ചെയ്തു. 

റഷ്യന്‍ സ്‌പോര്‍ട്‌സ് ചാനലായ മാച്ചി ടിവിയുടെ ടീമിന് വേണ്ടിയാണ് ഷിര്‍ക്കോവ് കളിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരും കമന്റേറ്റര്‍മാരേയും ഉള്‍പ്പെടുത്തിയായിരുന്നു ടീം. 57 മത്സരങ്ങളില്‍ റഷ്യയെ നയിച്ച ഷിര്‍ക്കോവ് 13 വട്ടം ഗോള്‍ വല കുലുക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com