ആ സ്വപ്‌നം യാഥാര്‍ഥ്യമാവില്ല, ക്രിസ്റ്റ്യാനോ ബാഴ്‌സയിലേക്ക് എന്ന  അഭ്യൂഹങ്ങള്‍ തള്ളി താരത്തിന്റെ സംഘം 

'തന്റെ മൂന്നാമത്തെ ക്ലബിനൊപ്പം നിന്ന് ചാമ്പ്യന്‍സ് ലീഗ് ജയിക്കുകയാണ് ക്രിസ്റ്റ്യാനോ ലക്ഷ്യം വെക്കുന്നത്'
ആ സ്വപ്‌നം യാഥാര്‍ഥ്യമാവില്ല, ക്രിസ്റ്റ്യാനോ ബാഴ്‌സയിലേക്ക് എന്ന  അഭ്യൂഹങ്ങള്‍ തള്ളി താരത്തിന്റെ സംഘം 

ബാഴ്‌സ: ക്രിസ്റ്റിയാനോ യുവന്റ്‌സ് വിടില്ലെന്നും ബാഴ്‌സയിലേക്ക് ചേക്കേറില്ലെന്നും സൂചിപ്പിച്ച് സ്പാനിഷ് മാധ്യമമായ എഎസ്. റൊണാള്‍ഡോയുമായി അടുത്ത് നില്‍ക്കുന്നവരെ ഉദ്ധരിച്ചാണ് എഎസിന്റെ റിപ്പോര്‍ട്ട്. 

തന്റെ മൂന്നാമത്തെ ക്ലബിനൊപ്പം നിന്ന് ചാമ്പ്യന്‍സ് ലീഗ് ജയിക്കുകയാണ് ക്രിസ്റ്റ്യാനോ ലക്ഷ്യം വെക്കുന്നത്. മറ്റുള്ള റിപ്പോര്‍ട്ടുകളെല്ലാം വ്യാജമാണെന്നും എഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരുന്ന ട്രാന്‍സ്ഫര്‍ വിപണിയില്‍ ക്രിസ്റ്റ്യാനോയെ ഒഴിവാക്കാനാണ് യുവന്റ്‌സ് ശ്രമിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മാധ്യമപ്രവര്‍ത്തകനായ ഗ്വല്ലെം ബലാഗ് ബിബിസിയോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെ ഫുട്‌ബോള്‍ ലോകത്ത് ഇത് ചര്‍ച്ചയാവുകയായിരുന്നു. 

റൊണാള്‍ഡോയുടെ ഏജന്റിനോട് താരത്തിനായി പുതിയ ക്ലബ് അന്വേഷിക്കാനും റിപ്പോര്‍ട്ടുണ്ടായിരുന്നു. ബാഴ്‌സയിലേക്ക് ക്രിസ്റ്റിയാനോ എത്തിയാല്‍ മെസിയും ക്രിസ്റ്റിയാനോയും ഒരുമിച്ച് കളിക്കുന്ന നിമിഷമാണ് ഫുട്‌ബോള്‍ ലോകം സ്വപ്‌നം കണ്ടത്. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ സംഘം ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചതായാണ് വിവരം. 

ക്രിസ്റ്റിയാനോയെ സ്വന്തമാക്കാന്‍ ബാഴ്‌സ വിസമ്മതിച്ചതല്ല, ടൂറിന്‍ വിടാന്‍ ക്രിസ്റ്റിയാനോയ്ക്ക് താത്പര്യം ഇല്ലാത്തതാണ് കാരണം എന്നും എഎസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 വരെയാണ് ക്രിസ്റ്റ്യാനോയും യുവന്റ്‌സുമായുള്ള കരാര്‍. പ്രതിവര്‍ഷം 28 മില്യണ്‍ യൂറോയാണ് ക്രിസ്റ്റിയാനോയുടെ പ്രതിഫലം. യുവന്റ്‌സിലെ രണ്ടാമത്തെ കൂടിയ പ്രതിഫലം വാങ്ങുന്ന മതിജ്‌സിന്റെ നാല് മടങ്ങാണ് ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നത്. 

2018ലാണ് യുവന്റ്‌സിലേക്ക് ക്രിസ്റ്റിയാനോ എത്തുന്നത്. ക്രിസ്റ്റ്യാനോയിലൂടെ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുകയാണ് യുവന്റ്‌സിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണിലും ഇതിനായില്ല. ഇതോടെ ക്രിസ്റ്റിയാനോ സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യത മറികടക്കാനായി താരത്തെ വില്‍ക്കാന്‍ ക്ലബ് തയ്യാറെടുക്ക്ുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com