മൈക്കല്‍ ജോര്‍ദാന്റെ ഷൂവിന് നാലര കോടി രൂപ; റെക്കോര്‍ഡ് മറികടന്ന് ലേല തുക

1985ലെ ഇറ്റലിക്കെതിരായ പ്രദര്‍ശന മത്സരത്തില്‍ ജോര്‍ദാന്‍ അണിഞ്ഞ ഷൂവാണ് ഇത്
മൈക്കല്‍ ജോര്‍ദാന്റെ ഷൂവിന് നാലര കോടി രൂപ; റെക്കോര്‍ഡ് മറികടന്ന് ലേല തുക

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസ താരം മൈക്കല്‍ ജോര്‍ദാന്റെ ഷൂ ലേലത്തില്‍ പോയത് കൂറ്റന്‍ തുകയ്ക്ക്. നാലര കോടി രൂപയാണ് ലേലത്തില്‍ ലഭിച്ചതെന്ന് ക്രീസ്റ്റീസ് ഓഷന്‍ ഹൗസ് പറഞ്ഞു. 

1985ലെ ഇറ്റലിക്കെതിരായ പ്രദര്‍ശന മത്സരത്തില്‍ ജോര്‍ദാന്‍ അണിഞ്ഞ ഷൂവാണ് ഇത്. അന്ന് പന്തിലെ ജോര്‍ദാന്റെ പ്രഹരത്തില്‍ ഗ്ലാസ് ബാക്ക്‌ബോര്‍ഡ് തകര്‍ന്നിരുന്നു. അന്ന് തകര്‍ന്നതില്‍ നിന്നും ഗ്ലാസ് കഷണം ഷൂവിലുണ്ടെന്ന് ലേലത്തിന്റെ സംഘാടകര്‍ പറഞ്ഞു. 

13.5 വലിപ്പത്തിലുള്ള ഷൂ അണിഞ്ഞ് അന്ന് 30 പോയിന്റാണ് ജോര്‍ദാന്‍ നേടിയത്. മെയില്‍ ജോര്‍ദാന്റെ തന്നെ ഷൂ ലേലത്തില്‍ വെച്ചപ്പോള്‍ ലഭിച്ച തുകയാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. അന്ന് 560,000 ഡോളറാണ് ലേലത്തില്‍ ലഭിച്ചത്. ഇത്തവണ 850,000 ഡോളറാണ് ലേലത്തില്‍ പ്രതീക്ഷിച്ചത് എങ്കിലും 650,000 ഡോളറാണ് ലഭിച്ചത്. 

വിരളമായി മാത്രം ലഭിക്കുന്ന ഷൂവാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിക്കാഗോ ബുള്‍സിന് വേണ്ടി കളിച്ചപ്പോഴാണ് ജോര്‍ദാന്‍ ഇത് അണിഞ്ഞത്. അടുത്തിടെ ജോര്‍ജാനും, നൈക്കിന്റെ ഉടമസ്ഥതയിലുള്ള ജോര്‍ദാന്‍ ബ്രാന്‍ഡും 100 മില്യണ്‍ ഡോളര്‍ സംഘടനകള്‍ക്ക് നല്‍കുമെന്ന് ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. വിവേചനം ഇല്ലാതാക്കുകയും, വംശീയ സമത്വം കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com