'99 സെഞ്ചുറി നേടിയ വ്യക്തിയാണ് ഞാനെന്ന് അവര്‍ മറന്നു, ഉപദേശങ്ങള്‍ ഒഴുകി'

ആദ്യ സെഞ്ചുറി നേടിയ സമയം ഇനി 99 സെഞ്ചുറികള്‍ കൂടി വരാനുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു
'99 സെഞ്ചുറി നേടിയ വ്യക്തിയാണ് ഞാനെന്ന് അവര്‍ മറന്നു, ഉപദേശങ്ങള്‍ ഒഴുകി'

99ാം രാജ്യാന്തര സെഞ്ചുറിയില്‍ നിന്ന് 100ലേക്ക് എത്താന്‍ 369 ദിവസവും 23 മത്സരങ്ങളുമാണ് സച്ചിന് വേണ്ടിവന്നത്. നൂറാം സെഞ്ചുറി അകന്ന് നിന്നപ്പോള്‍ 99 സെഞ്ചുറികള്‍ നേടിയ വ്യക്തിയാണ് ഞാന്‍ എന്നത് മറന്നാണ് പലരും ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയത് എന്ന് സച്ചിന്‍. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് സച്ചിന്റെ വാക്കുകള്‍...

ആദ്യ സെഞ്ചുറി നേടിയ സമയം ഇനി 99 സെഞ്ചുറികള്‍ കൂടി വരാനുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. 99 സെഞ്ചുറികളില്‍ ഞാന്‍ ഉടക്കി നിന്ന സമയം എന്താണ് ചെയ്യേണ്ടത് എന്ന് എന്ന് ഉപദേശിച്ച് നിരവധി പേര്‍ എത്തിയിരുന്നു. 99 സെഞ്ചുറികള്‍ നേടി കഴിഞ്ഞ വ്യക്തിയാണ് ഞാന്‍ എന്ന് അവര്‍ ഓര്‍ക്കുന്നില്ല,  സച്ചിന്‍ പറഞ്ഞു. 

എന്റെ ആദ്യ സെഞ്ചുറി വളരെയധികം പ്രധാനപ്പെട്ടതാണ്. ടെസ്റ്റ് കൈവിടാതിരിക്കാനും, പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനും അതിലൂടെ ഞങ്ങള്‍ക്കായി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ വൈകുന്നേരമാണ് അത് സംഭവിച്ചത്. ഇന്ത്യക്ക് വേണ്ടി കളിക്കാനായത് ബഹുമതിയാണ്. ഈ വര്‍ഷങ്ങളിലായി നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നതായും സച്ചിന്‍ പറഞ്ഞു. 

ഓള്‍ഡ് ട്രഫോര്‍ഡിലായിരുന്നു സച്ചിന്റെ ആദ്യ് രാജ്യാന്തര സെഞ്ചുറി. ഫസ്റ്റ് ഇന്നിങ്‌സില്‍ 68 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ സച്ചിന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് ആറാമനായി. വിക്കറ്റ് പോവാതെ നിന്ന് കളിച്ചതിനൊപ്പം അവിടെ ആക്രമിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഞാന്‍ മുതലാക്കുകയും ചെയ്തു. അവിടെയാണ് എനിക്ക് ആദ്യമായി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിച്ചത്, സച്ചിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com