സ്മാര്‍ട്ട് വാച്ച് ധരിച്ച് അമ്പയര്‍ ഗ്രൗണ്ടില്‍, പിന്നാലെ സ്വയം അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ച് റിച്ചാര്‍ഡ്

ഇതോടെ ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നിരീക്ഷണത്തിലായി റിച്ചാര്‍ഡ്
സ്മാര്‍ട്ട് വാച്ച് ധരിച്ച് അമ്പയര്‍ ഗ്രൗണ്ടില്‍, പിന്നാലെ സ്വയം അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ച് റിച്ചാര്‍ഡ്

സതാംപ്ടണ്‍: ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഗ്രൗണ്ടില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഇംഗ്ലീഷ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബര്‍ഗ്. ഇതോടെ ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നിരീക്ഷണത്തിലായി റിച്ചാര്‍ഡ്. 

കളിക്കിടയില്‍ സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. രണ്ടാം ദിനം ആദ്യ സെഷനിലാണ് റിച്ചാര്‍ഡ് സ്മാര്‍ട്ട് വാച്ച് അണിഞ്ഞെത്തിയത്. പിന്നാലെ അബദ്ധം മനസിലാക്കിയ റിച്ചാര്‍ഡ് ഇത് മാറ്റി. റിച്ചാര്‍്ഡ് തന്നെയാണ് ഈ വിവരം ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചത്. 

മഴ തടസപ്പെടുത്തിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍. മുഹമ്മദ് റിസ്വാന്റെ 60 റണ്‍സും അബിദ് അലിയുടെ 60 റണ്‍സുമാണ് പാകിസ്ഥാനെ അല്‍പ്പമെങ്കിലും തുണച്ചത്. നാല് കളിക്കാരാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com