പ്രതിരോധം പാളിയാല്‍ എട്ടിന്റെ പണി കിട്ടും! ബാഴ്‌സയെ ട്രോളി കോഴിക്കോട് കളക്ടറും

കോവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ട ജാഗ്രത ബാഴ്‌സയെ ട്രോളി ഓര്‍മിപ്പിച്ചാണ് കളക്ടറുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്
പ്രതിരോധം പാളിയാല്‍ എട്ടിന്റെ പണി കിട്ടും! ബാഴ്‌സയെ ട്രോളി കോഴിക്കോട് കളക്ടറും

കോഴിക്കോട്: രണ്ടിനെതിരെ എട്ട് ഗോളിന് തകര്‍ന്നടിഞ്ഞ ബാഴ്‌സയെ ട്രോളി കോഴിക്കോട് കളക്ടറും. കോവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ട ജാഗ്രത ബാഴ്‌സയെ ട്രോളി ഓര്‍മിപ്പിച്ചാണ് കളക്ടറുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. 

ബാഴ്‌സയ്‌ക്കെതിരെ കുട്ടിഞ്ഞോ ഗോള്‍ നേടുന്ന ഫോട്ടോയ്ക്ക് ഒപ്പം പ്രതിരോധം പാളിയാല്‍ എട്ടിന്റെ പണി കിട്ടും എന്നാണ് കളക്ടറിന്റെ പോസ്റ്റില്‍ പറയുന്നത്. ആരും സുരക്ഷിതരല്ല, ജാഗ്രത പാലിക്കാം കളക്ടര്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. 

ഇതോടെ ബാഴ്‌സ് ഫാന്‍സും, ബാഴ്‌സ വിരോധികളും കമന്റുമായി പോസ്റ്റിന് താഴെ നിറയുന്നുണ്ട്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ എട്ട് ഗോളിനാണ് ബാഴ്‌സയെ ബയേണ്‍ തകര്‍ത്തുവിട്ടത്. ബാഴ്‌സയുടെ 74 വര്‍ഷത്തിനിടയിലെ ഏറ്റവും ദയനീയ തോല്‍വിയായി അത് മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com