ഒഗ്‌ബെച്ചെ ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞു; മുംബൈ സിറ്റിയിലേക്ക്?

ഒഗ്‌ബെച്ചെ ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞു; മുംബൈ സിറ്റിയിലേക്ക്?
ഒഗ്‌ബെച്ചെ ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞു; മുംബൈ സിറ്റിയിലേക്ക്?

കൊച്ചി: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഗോളുകള്‍ അടിച്ചുകൂട്ടിയ ബര്‍തലോമ്യു ഒഗ്‌ബെച്ചെ ടീം വിട്ടു. കഴിഞ്ഞ സീസണില്‍ ടീമിന്റെ നായകനായി കളിച്ച ഒഗ്‌ബെച്ചെ 15 ഗോളുകള്‍ നേടിയിരുന്നു.

താരം മുംബൈ സിറ്റി എഫ്‌സിക്കായി വരുന്ന സീസണില്‍ കളിക്കാനിറങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സിനോട് വിട പറയുകയാണെന്ന് ഒഗ്‌ബെച്ചെ സഹ താരങ്ങള്‍ക്ക് അയച്ച മെസേജുകളില്‍ വ്യക്തമാക്കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

കഴിഞ്ഞ സീസണില്‍ ടീം നേടിയ 29 ഗോളുകളില്‍ 15ഉം നേടിയത് ഒഗ്‌ബെച്ചെ ആയിരുന്നു. അരങ്ങേറ്റ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ഇയാന്‍ ഹ്യൂമിന്റെ റെക്കോര്‍ഡ് കഴിഞ്ഞ സീസണില്‍ നൈജീരിയന്‍ താരം മറികടന്നിരുന്നു.

മുന്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍ താരമായിരുന്ന ഒഗ്‌ബെച്ചെ 2018-19 സീസണിലാണ് ഐഎസ്എല്ലില്‍ ഇറങ്ങിയത്. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിലാണ് താരം കളിച്ചത്. നോര്‍ത്ത്ഈസ്റ്റ് പരിശീലകനായിരുന്ന എല്‍ക്കോ ഷാറ്റോരി കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി എത്തിയതോടെയാണ് കഴിഞ്ഞ സീസണില്‍ ഒഗ്‌ബെച്ചെയും കൊമ്പന്‍മാരുടെ നിരയിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com