മെസിയെ ക്ഷണിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, താത്പര്യമില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്‌

മെസിയെ ക്ഷണിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, താത്പര്യമില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്‌

പര്‍പ്പിള്‍ ഗോള്‍ഡ് ജേഴ്‌സിയിലേക്ക് വരാന്‍ താത്പര്യമുണ്ടോ എന്നാണ് മെസിയോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചോദിക്കുന്നത്

ബാഴ്‌സ വിടാന്‍ മെസി താത്പര്യം അറിയിച്ചതിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. റിലീസ് ക്ലോസില്‍ പറയുന്ന തുക നല്‍കാതെ മെസിയെ ബാഴ്‌സ വിട്ട് നല്‍കുമോ? പോവുന്നെങ്കില്‍ എവിടേക്കാവും മെസി പോവുക എന്നെല്ലാം പോവുന്നു ചോദ്യങ്ങള്‍...ഈ സമയം ഇന്ത്യയിലെ ഫുട്‌ബോള്‍, ക്രിക്കറ്റ് ടീമുകളും മാറി നില്‍ക്കുന്നില്ല...

പര്‍പ്പിള്‍ ഗോള്‍ഡ് ജേഴ്‌സിയിലേക്ക് വരാന്‍ താത്പര്യമുണ്ടോ എന്നാണ് മെസിയോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചോദിക്കുന്നത്. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തുന്നു എന്ന് പറഞ്ഞാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ട്വീറ്റ്. ലയണല്‍ മെസിക്ക് വേണ്ടി മുന്‍പോട്ട് വന്നിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. 

തങ്ങളുടെ ബുധനാഴ്ചത്തെ പ്രഖ്യാപനത്തിന് മുന്‍പാണ് മെസി പോവാന്‍ തീരുമാനിച്ചത് എന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ട്വീറ്റ് എത്തിയത്. എന്നാല്‍ ഗോകുലം എഫ്‌സിയുടെ ജേഴ്‌സിയില്‍ മെസിയെ ചിലര്‍ ഉറപ്പിച്ചു കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com