ഫോര്‍മുലാ വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണിന് കോവിഡ്

ഹാമില്‍ട്ടണിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. റേസിന് മുന്‍പായുള്ള പിസിആര്‍ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്
ഫോര്‍മുലാ വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണിന് കോവിഡ്

മനാമ: ഫോര്‍മുലാ വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണിന് കോവിഡ്. ഇതോടെ മെഴ്‌സിഡസ് ഡ്രൈവര്‍ക്ക് ബഹ്‌റിനില്‍ നടക്കുന്ന സഖിര്‍ ഗ്രാന്‍ഡ് പ്രിക്‌സ് നഷ്ടമാവും. 

ഫോര്‍മുലാ വണ്‍ ഡ്രൈവര്‍ ഇപ്പോള്‍ ഐസൊലേഷനിലാണെന്നും, സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് എന്നും എഫ്‌ഐഎ അറിയിച്ചു. ഹാമില്‍ട്ടണിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. റേസിന് മുന്‍പായുള്ള പിസിആര്‍ ടെസ്റ്റിലാണ് ഹാമില്‍ട്ടണിന് കോവിഡ് സ്ഥിരീകരിച്ചത്. 

ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രിക്‌സിന് മുന്‍പായി കഴിഞ്ഞ ആഴ്ചയില്‍ മൂന്ന് വട്ടം താരത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ആ സമയം മൂന്ന് പരിശോധന ഫലവും നെഗറ്റീവായാണ് വന്നത്. ഹാമില്‍ട്ടണിന് പകരം ഈ ആഴ്ച സഖിര്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ ഇറങ്ങുന്ന താരത്തെ മെഴ്‌സിഡസ് പ്രഖ്യാപിച്ചും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com