എനിക്ക് വേണ്ടി ഓസ്‌ട്രേലിയ പ്ലാന്‍ തയ്യാറാക്കിയത്‌ സന്തോഷിപ്പിക്കുന്നു; ഷോര്‍ട്ട് ബോളുകള്‍ നേരിടും: ശ്രേയസ് അയ്യര്‍ 

എനിക്ക് വേണ്ടി പ്രത്യേക പ്ലാനുമായി അവര്‍ വന്നു എന്നത് എന്നെ വികാരാധീതനാക്കുന്നു
എനിക്ക് വേണ്ടി ഓസ്‌ട്രേലിയ പ്ലാന്‍ തയ്യാറാക്കിയത്‌ സന്തോഷിപ്പിക്കുന്നു; ഷോര്‍ട്ട് ബോളുകള്‍ നേരിടും: ശ്രേയസ് അയ്യര്‍ 

കാന്‍ബറ: ഓസ്‌ട്രേലി തനിക്ക് വേണ്ടി പ്രത്യേക പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നു എന്നത് സന്തോഷിപ്പിക്കുന്നതായി ശ്രേയസ് അയ്യര്‍. മൂന്നാം ഏകദിനത്തിന് മുന്‍പ് സംസാരിക്കുമ്പോഴാണ് ശ്രേയസിന്റെ വാക്കുകള്‍. 

എനിക്ക് വേണ്ടി പ്രത്യേക പ്ലാനുമായി അവര്‍ വന്നു എന്നത് എന്നെ വികാരാധീതനാക്കുന്നു. അത് വെല്ലുവിളിയായി ഞാന്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നിന്ന് എനിക്ക് ജയിച്ച് വരാനാവും. അവര്‍ക്കെതിരെ തിരിയാന്‍ അത് എന്നെ പ്രചോദിപ്പിക്കും.

ആദ്യ രണ്ട് ഏകദിനത്തിലും ഷോര്‍ട്ട് ബോളുകള്‍ ഉപയോഗിച്ചാണ് ശ്രേയസിനെ ഓസ്‌ട്രേലിയ നേരിട്ടത്. എന്നാല്‍ കൗണ്ടര്‍ ഒഫന്‍സീവ് ശൈലിയിലൂടെ ഷോര്‍ട്ട് ബോളുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശ്രേയസ് പറഞ്ഞു. 

ഷോര്‍ട്ട് ബോള്‍ മുന്‍പില്‍ വെച്ച് അവര്‍ ഫീല്‍ഡ് സെറ്റ് ചെയ്താല്‍ ഞാന്‍ കൂടുതല്‍ ആക്രമണകാരിയാവും. കാരണം അത്തരം ഫീല്‍ഡ് സെറ്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവും. ആദ്യ ഏകദിനത്തില്‍ ഹെയ്‌സല്‍വുഡിന്റെ ഷോര്‍ട്ട് ബോള്‍ എങ്ങനെ കളിക്കണം എന്നതില്‍ എനിക്ക് ആശയ കുഴപ്പമുണ്ടായി. 

അപ്പര്‍കട്ട് ഷോട്ട് കളിക്കണമോ, പുള്‍ ഷോട്ട് കളിക്കണമോ എന്ന സംശയമായിരുന്നു അപ്പോള്‍. ഈ രണ്ട് ഷോട്ടിനും ഇടയില്‍ കുടുങ്ങി കിടന്നതോടെ എനിക്ക് ഷോട്ട് കളിക്കാനായില്ല, ശ്രേയസ് പറഞ്ഞു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ട് കളിയും ജയം പിടിച്ച് ഓസീസ് പരമ്പര നേടി കഴിഞ്ഞു. നാളെ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കുകയാണ് ഇന്ത്യക്ക് മുന്‍പിലുള്ള വെല്ലുവിളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com