പാണ്ഡ്യ, ജഡേജ എന്നിവരെ ഇഷ്ടമല്ലെന്ന് മഞ്ജരേക്കര്‍; 18 ഓവറില്‍ 150 റണ്‍സ് ചേര്‍ത്ത് മറുപടി ക്ലാസാക്കി താരങ്ങള്‍

51 ഡെലിവറിയില്‍ നിന്നാണ് ഹര്‍ദിക്കും ജഡേജയും ചേര്‍ന്ന് അവസാന 100 റണ്‍സ് കൂട്ടിച്ചേര്‍ത്തത്
പാണ്ഡ്യ, ജഡേജ എന്നിവരെ ഇഷ്ടമല്ലെന്ന് മഞ്ജരേക്കര്‍; 18 ഓവറില്‍ 150 റണ്‍സ് ചേര്‍ത്ത് മറുപടി ക്ലാസാക്കി താരങ്ങള്‍

മൂന്നാം ഏകദിനത്തിന് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഇറങ്ങുന്നതിന് മുന്‍പ് മഞ്ജരേക്കറുടെ പ്രതികരണം വന്നിരുന്നു. രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യാ എന്നിവരെ പോലെയുള്ള കളിക്കാരോട് തനിക്ക് താത്പര്യം ഇല്ലെന്നായിരുന്നു മഞ്ജരേക്കറുടെ വാക്കുകള്‍. 152-5 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ കാന്‍ബറയില്‍ താങ്ങായത് ഈ രണ്ട് പേര്‍...

ഹര്‍ദിക്കിനേയും ജഡേജയേയും പോലുള്ളവരെ തന്റെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് പറഞ്ഞ മഞ്ജരേക്കര്‍ക്ക് ഇതിലും മികച്ച മറുപടി ഇല്ലെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. ജഡേജയുമായി എനിക്ക് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ ഏകദിനത്തിലെ ജഡേജയെ പോലുള്ള ക്രിക്കറ്റ് കളിക്കാരോട് താത്പര്യമില്ല. ഹര്‍ദിക് പാണ്ഡ്യ പോലും എന്റെ ടീമില്‍ ഉണ്ടാവില്ല എന്നായിരുന്നു മഞ്ജരേക്കറുടെ വാക്കുകള്‍. 

ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ട സമയം കരകയറ്റി കൊണ്ട് വന്ന് ഹര്‍ദിക്കും ജഡേജയും 18 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് 150 റണ്‍സ്. 76 പന്തില്‍ നിന്ന് പാണ്ഡ്യ 92 റണ്‍സ് നേടിയപ്പോള്‍ 50 പന്തില്‍ 66 റണ്‍സ് ആണ് ജഡേജ നേടിയത്. 

51 ഡെലിവറിയില്‍ നിന്നാണ് ഹര്‍ദിക്കും ജഡേജയും ചേര്‍ന്ന് അവസാന 100 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലണ്ട് ലോകകപ്പിന്റെ സമയം മഞ്ജരേക്കറുടെ ബിറ്റ്‌സ് ആന്‍ഡ് പീസസ് കമന്റിനോട് രൂക്ഷമായി പ്രതികരിച്ചിരുന്ന ജഡേജ പക്ഷേ കാന്‍ബറയില്‍ ഇറങ്ങുന്നതിന് മുന്‍പ് ശാന്തമായാണ് പ്രതികരിച്ചത്. ശാന്തമായിരിക്കുക എന്ന് പറഞ്ഞാണ് ജഡേജ തന്റെ ഫോട്ടോ ട്വീറ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com