11 വര്‍ഷത്തെ സെഞ്ചുറി കുതിപ്പിന് അവസാനം; 2020ല്‍ ഏകദിന ശതകമില്ലാതെ കോഹ്‌ലി

2009ന് ശേഷം സെഞ്ചുറി ഇല്ലാതെ ആദ്യമായാണ് കോഹ്‌ലി കലണ്ടര്‍ വര്‍ഷം അവസാനിപ്പിക്കുന്നത്
11 വര്‍ഷത്തെ സെഞ്ചുറി കുതിപ്പിന് അവസാനം; 2020ല്‍ ഏകദിന ശതകമില്ലാതെ കോഹ്‌ലി

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 63 റണ്‍സില്‍ നില്‍ക്കെ പുറത്തായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇതോടെ 2020 ഏകദിന സെഞ്ചുറി ഇല്ലാതെയാണ് കോഹ്‌ലി അവസാനിപ്പിക്കുന്നത്. 2009ന് ശേഷം സെഞ്ചുറി ഇല്ലാതെ ആദ്യമായാണ് കോഹ്‌ലി കലണ്ടര്‍ വര്‍ഷം അവസാനിപ്പിക്കുന്നത്. 

2009 ഡിസംബറില്‍ ഈഡന്‍ ഗാര്‍ഡനില്‍ ശ്രീലങ്കക്കെതിരെയാണ് കോഹ്‌ലിയുടെ സെഞ്ചുറി വേട്ട തുടങ്ങിയത്. ഏകദിനത്തില്‍ 43 വട്ടം കോഹ്‌ലി തന്റെ സ്‌കോര്‍ മൂന്നക്കം കടത്തി. കഴിഞ്ഞ മൂന്ന് വര്‍ഷം ഫോമില്‍ നില്‍ക്കെയാണ് 2020 കോഹ് ലിയേയും വലച്ചത്. 

2017-2019 കാലയളവില്‍ 17 ഏകദിന സെഞ്ചുറിയാണ് കോഹ്‌ലിയില്‍ നിന്ന് വന്നത്. 2017ലും 2018ലും ഏഴ് സെഞ്ചുറികള്‍ വീതവും, 2019ല്‍ അഞ്ച് സെഞ്ചുറിയും. കോവിഡ് ഇടവേളയെ തുടര്‍ന്ന് ഈ വര്‍ഷം അധികം ഏകദിനങ്ങള്‍ കളിച്ചിട്ടില്ല എന്നതും കോഹ് ലിയുടെ ഈ മെല്ലെപ്പോക്കിന് കാരണമാണ്. 

എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ഏകദിനത്തില്‍ നല്ല സമയമല്ല കോഹ് ലിക്ക്. അഞ്ച് ഏകദിനങ്ങളാണ് തുടരെ ഇന്ത്യ തോറ്റത്. ന്യൂസിലാന്‍ഡിന് എതിരെ മൂന്നും, ഓസ്‌ട്രേലിയക്കെതിരെ രണ്ടും. 1981ല്‍ സുനില്‍ ഗാവസ്‌കറിന് കീഴിലാണ് ഇതിന് മുന്‍പ് ഇന്ത്യ തുടരെ അഞ്ച് ഏകദിനങ്ങള്‍ തോറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com