'പ്രതിഭാസത്തിനും അപ്പുറമാണ് കോഹ്‌ലി, അടുത്ത 1000 റണ്‍സ് 5-6 മാസത്തിനുള്ളില്‍ കാണാം'

ഏകദിനത്തില്‍ 12,000 റണ്‍സ് അതിവേഗത്തില്‍ കണ്ടെത്തിയ കോഹ്‌ലിയെ പ്രശംസയില്‍ മൂടി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍
'പ്രതിഭാസത്തിനും അപ്പുറമാണ് കോഹ്‌ലി, അടുത്ത 1000 റണ്‍സ് 5-6 മാസത്തിനുള്ളില്‍ കാണാം'

മുംബൈ: ഏകദിനത്തില്‍ 12,000 റണ്‍സ് അതിവേഗത്തില്‍ കണ്ടെത്തിയ കോഹ്‌ലിയെ പ്രശംസയില്‍ മൂടി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. പ്രതിഭാസം എന്നതിനെല്ലാം അപ്പുറത്താണ് കോഹ്‌ലി എന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

മൂന്ന് ഫോര്‍മാറ്റിലേയും കോഹ് ലിയുടെ പ്രകടനത്തെ അതിഗംഭീരം എന്ന് അര്‍ഥം വരുന്ന വിരാട് എന്ന വാക്ക് ഉപയോഗിച്ചാണ് ഗാവസ്‌കര്‍ വിശേഷിപ്പിച്ചത്. 2008-09ല്‍ നമ്മള്‍ കണ്ട കോഹ്‌ലിയില്‍ നിന്നും ഇന്നത്തെ കോഹ്‌ലിയായി മാറിയ വിധം, തന്റെ കളിയെ വികസിപ്പിച്ച വിധം, സൂപ്പര്‍ ഫിറ്റ് ക്രിക്കറ്ററാവാന്‍ സഹിച്ച ത്യാഗങ്ങള്‍, യുവാക്കള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും മാതൃകയാണ് കോഹ്‌ലി, ഗാവസ്‌കര്‍ പറഞ്ഞു. 

251 ഏകദിനങ്ങളാണ് കോഹ്‌ലി കളിച്ചത്. അതില്‍ നിന്ന് 43 സെഞ്ചുറിയും 60 അര്‍ധ ശതകവും നേടി. എന്നുവെച്ചാല്‍ 251 കളിയില്‍ കോഹ് ലി ഇറങ്ങിയപ്പോള്‍ 103 വട്ടം കോഹ് ലി അര്‍ധ ശതകം പിന്നിടുന്നതിനെ കുറിച്ച് നമ്മള്‍ സംസാരിച്ചു. അത്ഭുതപ്പെടുത്തുന്നതാണ് അത്. മറ്റാരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാവും എന്ന് ഞാന്‍ കരുതുന്നില്ല. 

കോഹ് ലിയുടെ സ്ഥിരത, അര്‍ധ ശതകങ്ങള്‍ സെഞ്ചുറിയാക്കുന്ന കഴിവ്, അവിശ്വസനീയമാണ്. പ്രതിഭയ്ക്കും അപ്പുറമുള്ള താരം എന്നാണ് ഞാന്‍ എപ്പോഴും കോഹ്‌ലിയെ കുറിച്ച് പറയുന്നത്. നമ്മള്‍ അത് ആഘോഷിച്ചുകൊണ്ടേയിരിക്കണം...അടുത്ത 1000ലേക്കാണ് നമ്മള്‍ ശ്രദ്ധ കൊടുക്കേണ്ടത്, അടുത്ത 5-6 മാസം കൊണ്ട് അതുണ്ടാവും എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com