സ്ത്രീ വിരുദ്ധത എന്താണെന്ന് അറിയില്ല, 'സ്ത്രീകളെ ഇഷ്ടമില്ലാത്തവര്‍' എന്ന് സുഹൃത്ത് പറഞ്ഞു; വിവാദ പരാമര്‍ശത്തില്‍ ഹര്‍ദിക് പാണ്ഡ്യ

സ്ത്രി വിരുദ്ധവും, ലൈംഗിക ചുവയുള്ളതുമായ വാക്കുകളാണ് ഹര്‍ദിക്കിന്റേത് എന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനമാണ് അന്ന് ഉയര്‍ന്നത്
സ്ത്രീ വിരുദ്ധത എന്താണെന്ന് അറിയില്ല, 'സ്ത്രീകളെ ഇഷ്ടമില്ലാത്തവര്‍' എന്ന് സുഹൃത്ത് പറഞ്ഞു; വിവാദ പരാമര്‍ശത്തില്‍ ഹര്‍ദിക് പാണ്ഡ്യ

കാന്‍ബറ: കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയില്‍ സ്ത്രീ വിരുദ്ധമായി എന്താണ് താന്‍ പറഞ്ഞത് എന്ന് മനസിലാവുന്നില്ലെന്ന് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. സ്ത്രി വിരുദ്ധവും, ലൈംഗിക ചുവയുള്ളതുമായ വാക്കുകളാണ് ഹര്‍ദിക്കിന്റേത് എന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനമാണ് അന്ന് ഉയര്‍ന്നത്. 

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഹര്‍ദിക്കിനേയും രാഹുലിനേയും ടീമില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും, ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് തിരികെ വിളിക്കുകയും ചെയ്തിരുന്നു. ജീവിതത്തിലെ ഇരുട്ട് നിറഞ്ഞ ദിവസങ്ങളില്‍ ഒന്നായിരുന്നു അതെന്നാണ് ഹര്‍ദിക് പറയുന്നത്. 

സ്ത്രി വിരുദ്ധത എന്നാല്‍ എന്താണെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു. എന്നെ കളിയാക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് അതെന്നാണ് എനിക്ക് ആദ്യം തോന്നിയത്.  സ്ത്രീകളെ ഇഷ്ടമില്ലാത്തവര്‍ എന്നാണ് അതിന്റെ അര്‍ഥം എന്ന് പിന്നീട് ഒരു സുഹൃത്ത് പറഞ്ഞു, ഹര്‍ദിക് പറയുന്നു. 

എനിക്ക് എങ്ങനെയാണ് സ്ത്രീകളെ ഇഷ്ടപ്പെടാതിരിക്കാനാവുക? എന്റെ അമ്മ, സഹോദരി, സഹോദരന്റെ ഭാര്യ, നതാഷ...ഇവരെല്ലാം സ്ത്രീകളാണ്. അവരെയെല്ലാം ഞാന്‍ ആദരിക്കുന്നു. എന്റെ വീടെന്നാല്‍ ഇവരാണ്. എന്റെ ജീവിതത്തിന്റെ നിയന്ത്രണം എന്റെ കൈകളില്‍ നിന്ന് നഷ്ടപ്പെട്ട സമയമാണ്. എനിക്ക് ചുറ്റുമുള്ള എല്ലാം തകരാന്‍ തുടങ്ങി. 

എന്റെ കുടുംബം ഒപ്പം ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ അവിടെ തകര്‍ന്ന് പോവുമായിരുന്നു. അവരാണ് അപ്പോഴും ഇപ്പോഴും എന്റെ നട്ടെല്ല്...എന്റെ കുടുംബത്തിലെ സ്ത്രീകള്‍, ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു. നിലവില്‍ ഓസ്‌ട്രേലിയയിലാണ് ഹര്‍ദിക്. ഏകദിന പരമ്പരയില്‍ ബാറ്റിങ്ങില്‍ മികവ് കാണിച്ച ഹര്‍ദിക്കില്‍ ടി20യിലും വലിയ പ്രതീക്ഷയാണ് ഇന്ത്യ വെക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com