ഷോര്‍ട്ട് ബോളിന് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡര്‍, പൂജാരയെ പുറത്താക്കാന്‍ ഓസ്‌ട്രേലിയയുടെ പുതിയ തന്ത്രം

140 പന്തില്‍ നിന്ന് 54 റണ്‍സ് നേടി നില്‍ക്കെയാണ് പൂജാരയെ വീഴ്ത്തി ഓസ്‌ട്രേലിയയുടെ തന്ത്രമെത്തിയത്
ഷോര്‍ട്ട് ബോളിന് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡര്‍, പൂജാരയെ പുറത്താക്കാന്‍ ഓസ്‌ട്രേലിയയുടെ പുതിയ തന്ത്രം

സിഡ്‌നി: ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഡക്കായി പുറത്തായതിന് പിന്നാലെ പൂജാരയാണ് ഇന്ത്യയെ മുന്‍പോട്ട് കൊണ്ടുപോയത്. എന്നാല്‍ പൂജാരയെ തിരികെ ഡ്രസിങ് റൂമിലേക്ക് ഓസ്‌ട്രേലിയ മടക്കിയത് ഷോര്‍ട്ട് പിച്ച് ബോളിലൂടെ മെനഞ്ഞ തന്ത്രത്തിലൂടെ...

140 പന്തില്‍ നിന്ന് 54 റണ്‍സ് നേടി നില്‍ക്കെയാണ് പൂജാരയെ വീഴ്ത്തി ഓസ്‌ട്രേലിയയുടെ തന്ത്രമെത്തിയത്. പാറ്റിന്‍സന്റെ ഷോര്‍ട്ട് പിച്ച് ഡെലിവറിയില്‍ ഫൈന്‍ ലെഗിലേക്ക് കളിച്ച പൂജാര ഹാരിസിന്റെ കൈകളില്‍ ഒതുങ്ങി. 2018-19ല്‍ ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ എത്തിയപ്പോള്‍ പൂജാരയായിരുന്നു താരം. ഇത്തവണ പൂജാരയെ കുടുക്കാന്‍ ഓസ്‌ട്രേലിയ വ്യക്തമായ തന്ത്രം മെനയുന്നതായി സന്നാഹ മത്സരത്തില്‍ നിന്ന് തന്നെ വ്യക്തം. 

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 108 റണ്‍സുമായി രഹാനെയും, റണ്‍സ് എടുക്കാതെ മുഹമ്മദ് സിറാജുമാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഗില്ലും പൃഥ്വിയും പൂജ്യത്തിന് പുറത്തായിരുന്നു. ഹനുമാ വിഹാരി 15 റണ്‍സ് എടുത്തും, വൃധിമാന്‍ സാഹ പൂജ്യത്തിനും പുറത്തായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com