നാലാം പോരിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയമില്ല; കൊമ്പന്‍മാരെ വീഴ്ത്തി ആദ്യ വിജയം പിടിച്ച് ഗോവ

നാലാം പോരിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയമില്ല; കൊമ്പന്‍മാരെ വീഴ്ത്തി ആദ്യ വിജയം പിടിച്ച് ഗോവ
നാലാം പോരിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയമില്ല; കൊമ്പന്‍മാരെ വീഴ്ത്തി ആദ്യ വിജയം പിടിച്ച് ഗോവ

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണിലെ ആദ്യ വിജയമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നം നാലാം പോരിലും സഫലമായില്ല. എഫ്‌സി ഗോവയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങി. കളിയുടെ അവസാന നിമിഷത്തില്‍ ഒരു ഗോള്‍ മടക്കിയെങ്കിലും തൊട്ടു പിന്നാലെ തന്നെ ഗോവ മൂന്നാം ഗോളും വലയിലാക്കി ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു. 

ഈ സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന ഗോവ താരം ഇഗോര്‍ അംഗുലോ ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ഗോവയുടെ ശേഷിച്ച ഗോള്‍ മെന്‍ഡോസ വലയിലാക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ വിസന്റെ ഗോമസിന്റെ വകയായിരുന്നു. 

കളിയുടെ ഇരു പകുതികളിലുമായി ഗോവ ഗോളുകള്‍ നേടി മുന്‍തൂക്കം നേടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ ഇഞ്ച്വറി ടൈമിലാണ് വന്നത്. തൊട്ടു പിന്നാലെ ഗോവ മൂന്നാം ഗോളും നേടി. കളി തുടങ്ങി 30ാം മിനിറ്റിലാണ് ഗോവ ആദ്യ ഗോള്‍ വലയിലാക്കിയത്. അംഗുലോയായിരുന്നു സ്‌കോറര്‍. രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റില്‍ മെന്‍ഡോസയും വല ചലിപ്പിച്ചു. 

കളി അവസാനിക്കാനിരിക്കെ പത്ത് പേരായി ചുരുങ്ങേണ്ടി വന്നതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഇഞ്ച്വറി ടൈമില്‍ പ്രതിരോധ താരം കോസ്റ്റ നമോയിനെസു രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായി. 

സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം തോ്ല്‍വിയാണിത്. ഗോവ ആദ്യ വിജയമാണ് സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com