ഇങ്ങനെയൊക്കെ ഗോള്‍ അടിക്കാമോ! ഇത്തരമൊരു കാഴ്ച നേരത്തെ കണ്ടിട്ടുണ്ടോ? ബുണ്ടസ് ലീഗയില്‍ വിവാദം (വീഡിയോ)

ഇങ്ങനെയൊക്കെ ഗോള്‍ അടിക്കാമോ! ഇത്തരമൊരു കാഴ്ച നേരത്തെ കണ്ടിട്ടുണ്ടോ? ബുണ്ടസ് ലീഗയില്‍ വിവാദം (വീഡിയോ)
ഇങ്ങനെയൊക്കെ ഗോള്‍ അടിക്കാമോ! ഇത്തരമൊരു കാഴ്ച നേരത്തെ കണ്ടിട്ടുണ്ടോ? ബുണ്ടസ് ലീഗയില്‍ വിവാദം (വീഡിയോ)

മ്യൂണിക്ക്: ഫുട്‌ബോള്‍ മത്സരങ്ങളില്‍ പല ഗോളുകളും വിവാദമാകാറുണ്ട്. അത്തരമൊരു ഗോളാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചകളില്‍ സജീവമാകുന്നത്. ഈ ഗോളിനെ എതിര്‍ത്തും അനുകൂലിച്ചും പലരും രംഗത്തെത്തി. 

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ സ്റ്റുട്ട്ഗര്‍ടും വെര്‍ഡര്‍ ബ്രമനും തമ്മിലുള്ള മത്സരത്തിലാണ് വിവാദ ഗോളിന്റെ പിറവി. സ്റ്റുട്ട്ഗര്‍ട് സ്‌ട്രൈക്കര്‍ സിലാസ് വാമന്‍ഗിതുകയാണ് സംഭവത്തിലെ നായകനും വില്ലനും. കളിയുടെ 30ാം മിനുട്ടില്‍ വാമന്‍ഗിതുക പെനാല്‍റ്റി വലയിലാക്കി ടീമിനെ 1-0ത്തിന് മുന്നില്‍ എത്തിച്ചിരുന്നു. 90 മിനിറ്റ് അവസാനിക്കുമ്പോള്‍ 1-0ത്തിന് സ്റ്റുട്ട്ഗര്‍ട് മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു. 

മത്സരം ഇഞ്ച്വറി ടൈമിലേക്ക് പ്രവേശിച്ച ഘട്ടത്തിലാണ് വിവാദ ഗോള്‍. ബ്രമന്‍ പ്രതിരോധ താരം ഒമര്‍ ടോപ്‌റക് ബോക്‌സിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ബ്രമന്‍ ഗോള്‍ കീപ്പര്‍ ജിരി പാവ്‌ലെങ്കയ്ക്ക് പന്ത് മറിച്ചു നല്‍കാന്‍ ശ്രമിക്കുന്നു. അതിനിടെ അതിവേഗത്തില്‍ ഓടിയെത്തിയ വാമന്‍ഗിതുക പന്ത് തട്ടിയെടുത്ത് ഒഴിഞ്ഞ ബോക്‌സില്‍ വച്ച് സാവധാനം വലയിലാക്കുന്നു. പാവ്‌ലെങ്ക ഓടിയെത്തിയെങ്കില്‍ അപ്പോഴേക്കും സ്റ്റുട്ട്ഗര്‍ട് താരം ഗോള്‍ നേടിക്കഴിഞ്ഞിരുന്നു. 

റഫറി ഗോള്‍ അനുവദിച്ചു. എന്നാല്‍ ബ്രമന്‍ സ്‌ട്രൈക്കര്‍ ഡവി സെല്‍കെയടക്കമുള്ള താരങ്ങള്‍ വാമന്‍ഗിതുകയെ ചോദ്യം ചെയ്തു. അതിനിടെ റഫറി എത്തി വാമന്‍ഗിതുകയ്ക്ക് നേരെ മഞ്ഞക്കാര്‍ഡ് കാണിച്ചു. കളിയുടെ മാന്യതയ്ക്ക് ചേര്‍ന്ന പ്രവൃത്തിയായിരുന്നില്ല വാമന്‍ഗിതുകയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനെ തുടര്‍ന്നായിരുന്നു റഫറി താരത്തിന് മഞ്ഞക്കാര്‍ഡ് കാണിച്ചത്. തൊട്ടടുത്ത നിമിഷത്തില്‍ ഒരു ഗോള്‍ മടക്കാന്‍ വെര്‍ഡര്‍ ബ്രമന് സാധിച്ചെങ്കിലും മത്സരത്തില്‍ 2-1ന് സ്റ്റുട്ട്ഗര്‍ട് വിജയം സ്വന്തമാക്കി. 

എന്നാല്‍ ഈ ഗോള്‍ കളിയുടെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷം ആരാധകരും വിലയിരുന്നത്. ചിലരാകട്ടെ ഇതൊരു തമാശയായി മാത്രമാണ് കണ്ടത്. ഇത്തരമൊരു ഗോള്‍ നിങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com