കുട്ടിക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ വിടാതെ കൊഹ് ലി; ഓസിസ് മണ്ണില്‍ എഴുതിയത് പുതുചരിത്രം

കുട്ടിക്രിക്കറ്റില്‍ തോല്‍വിയറിയാത്ത പത്താം വിജയമാണ് ഓസിസ് മണ്ണില്‍ ഇന്ത്യ നേടിയത്
കുട്ടിക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ വിടാതെ കൊഹ് ലി; ഓസിസ് മണ്ണില്‍ എഴുതിയത് പുതുചരിത്രം

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടി20 മത്സരം ജയിച്ച് പരമ്പര ഉറപ്പാക്കിയതിന് പിന്നാലെ ഒരു പിടി റെക്കോര്‍ഡുകളും കൊഹ് ലിയും സംഘവും കുറിച്ചു. കുട്ടിക്രിക്കറ്റില്‍ തോല്‍വിയറിയാത്ത പത്താം വിജയമാണ് ഓസിസ് മണ്ണില്‍ ഇന്ത്യ നേടിയത്. 2019 ഡിസംബര്‍ മുതല്‍ കളിച്ച ഒരു ടി20 മത്സരത്തില്‍ പോലും ഇന്ത്യന്‍ ടീം പരാജയമറിഞ്ഞിട്ടില്ല. 

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യുസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളിലും ടി20 പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡും കൊഹ്ലിക്ക് സ്വന്തം. ധോണി ഇന്ത്യയെ ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും പരമ്പര നേട്ടത്തിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിലും ന്യൂസിലന്‍ഡിലും നേട്ടമുണ്ടാക്കാന്‍ മഹിക്ക് കഴിഞ്ഞിരുന്നില്ല. 

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഓസ്‌ട്രേലിയയില്‍ സീരീസ് നേട്ടത്തിലേക്ക് ടീമിനെ നയിച്ചെന്ന ബഹുമതിയും കൊഹ്ലിക്ക് സ്വന്തം. ഓസിസ് മണ്ണില്‍ ഈ ചരിത്രം കുറിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാമത്തെ നായകനുമാണ് കൊഹ് ലി. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി മാത്രമാണ് കൊഹ്ലിക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com