സഞ്ജു കണ്ടെത്തിയത് 48 റണ്‍സ്, വലിയ പ്രതീക്ഷയുമായി വന്ന ശ്രേയസ് അയ്യരോ? 

ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ടി20യും കളിച്ച മലയാളി താരം സഞ്ജു സാംസണ്‍ കണ്ടെത്തിയത് 48 റണ്‍സ്
സഞ്ജു കണ്ടെത്തിയത് 48 റണ്‍സ്, വലിയ പ്രതീക്ഷയുമായി വന്ന ശ്രേയസ് അയ്യരോ? 

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ടി20യും കളിച്ച മലയാളി താരം സഞ്ജു സാംസണ്‍ കണ്ടെത്തിയത് 48 റണ്‍സ്. എന്നാല്‍ വലീയ പ്രതീക്ഷയുമായി ഓസ്‌ട്രേലിയയിലേക്ക് പറന്ന ശ്രേയസ് അയ്യറുടെ സ്‌കോറിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. 

ഏകദിന, ടി20 പരമ്പരയിലായി അഞ്ച് ഇന്നിങ്‌സ് ആണ് ശ്രേയസ് കളിച്ചത്. 2, 38,19, 12, 0 എന്നിവയാണ് രോഹിത്തിന്റെ സ്‌കോര്‍. പെട്ടെന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ പാകത്തില്‍ കളിക്കാരാണ് കോഹ് ലിക്ക് ചുറ്റും ഉണ്ടാവേണ്ടത് എന്ന് ആകാശ് ചോപ്ര പറഞ്ഞു. 

ഏകദിനത്തിലും, ടി20യിലും ശ്രേയസ് അയ്യര്‍ക്ക് അവസരം ലഭിച്ചു. വലിയ ഖ്യാതിയോടെയാണ് ശ്രേയസ് ഓസ്‌ട്രേലിയയില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ശ്രേയസിനായില്ല. ശ്രേയസിനും അത് വളരെ നിരാശ നല്‍കിയിട്ടുണ്ടാവുമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഐപിഎല്ലില്‍ 519 റണ്‍സ് സ്‌കോര്‍ ചെയ്താണ് ഡല്‍ഹി ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയിലേക്ക് പറന്നത്. 

മികച്ച തുടക്കം ലഭിച്ചാലും വലിയ ഇന്നിങ്‌സ് ആയി അതിനെ മാറ്റിയെടുക്കാന്‍ ശ്രേയസിന് കഴിയുന്നില്ല. ആദ്യം ബൗണ്‍സറില്‍ പുറത്തായി. പിന്നെ നന്നായി തുടങ്ങിയപ്പോള്‍ ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോവാനായില്ല. ഇങ്ങനെ സംഭവിക്കുമ്പോള്‍ ചോദ്യങ്ങള്‍ ഉയരും, ചോപ്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com