'സഞ്ജു സാംസണ്‍ ലഭിച്ച അവസരം പാഴാക്കി കഴിഞ്ഞു, ഇനി ഈ രണ്ട് താരങ്ങള്‍ അരങ്ങേറണം'

സഞ്ജുവിന് ലഭിച്ച അവസരങ്ങള്‍ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു
സഞ്ജു സാംസണ്‍/ ഫോട്ടോ: ബിസിസിഐ/ട്വിറ്റര്‍
സഞ്ജു സാംസണ്‍/ ഫോട്ടോ: ബിസിസിഐ/ട്വിറ്റര്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും അവസരം ലഭിക്കണം എന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആകാശ് ചോപ്ര. സഞ്ജുവിന് ലഭിച്ച അവസരങ്ങള്‍ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

സൂര്യകുമാര്‍ യാദവും, ഇഷാന്‍ കിഷനും സെലക്ഷന് വേണ്ടി വാതില്‍ മുട്ടുകയാണ്. ഇംഗ്ലണ്ടിനെതിരെ ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ അവര്‍ അത്ര അകലെ അല്ല. കാരണം, സഞ്ജുവിന് അവസരം ലഭിച്ചു. എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചില്ല, ആകാശ് ചോപ്ര പറയുന്നു.

ശ്രേയസ് അയ്യര്‍ 50-50 എന്ന അവസ്ഥയിലാണ്. ശ്രേയസിന്റെ ഓസീസ് പര്യടനം മികച്ചതായിരുന്നില്ല. നിരാശപ്പെടുത്തുന്നതായിരുന്നു എന്ന് തന്നെ പറയണം. 2020ലേത് പോലെ 2021ലും ഇഷാന്‍ കിഷനും, സൂര്യകുമാറിനും ഐപിഎല്ലില്‍ സ്ഥിരത കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഇരുവരും ഉറപ്പായും രാജ്യാന്തര ക്രിക്കറ്റ് കളിക്കുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്ക് മുംബൈ എത്തിയ സീസണില്‍ ഇഷാന്‍ കിഷനായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍. 480 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവ് കണ്ടെത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ വൈറ്റ്‌ബോള്‍ ടീമില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com