സ്‌ട്രെയ്റ്റ് ബാറ്റ്, ഹൈ എല്‍ബോ, എല്ലാം കിറുകൃത്യം; ശുഭ്മാന്‍ ഗില്ലിന്റെ സാങ്കേതിക തികവ് ചൂണ്ടി വസീം ജാഫര്‍

ഇവിടെ ഗില്ലിന്റെ സാങ്കേതിക തികവ് അക്കമിട്ട് നിരത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍
ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍/ ഫോട്ടോ: ബിസിസിഐ,ട്വിറ്റര്‍
ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍/ ഫോട്ടോ: ബിസിസിഐ,ട്വിറ്റര്‍

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ മികവ് കാണിച്ച് യുവതാരം ശുഭ്മാന്‍ ഗില്‍ കയ്യടി നേടിയിരുന്നു. ഇവിടെ ഗില്ലിന്റെ സാങ്കേതിക തികവ് അക്കമിട്ട് നിരത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍.

സ്‌ട്രെയ്റ്റ് ബാറ്റ്, ഹൈ എല്‍ബോ, ബൗണ്‍സ് ഡെലിവറികളിലെ മികവ്, എല്ലാ ടെക്‌നിക്കല്‍ ബോക്‌സുകളിലും സ്‌റ്റൈലായി ഗില്‍ ടിക്ക് ഇടുന്നു. 49 പന്തിലാണ് ഗില്‍ ഇവിടെ അര്‍ധ ശതകം കണ്ടെത്തിയത്. പൃഥ്വി ഷായെ ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടമായെങ്കിലും മായങ്കിനൊപ്പം ചേര്‍ന്ന് ഗില്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു.

65 റണ്‍സ് എടുത്താണ് ഗില്‍ മടങ്ങിയത്. മായങ്കും ഗില്ലും ചേര്‍ന്ന് 104 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചാണ് പിരിഞ്ഞത്. ആദ്യ സന്നാഹ മത്സരത്തില്‍ മികവിലേക്ക് എത്താന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. ആദ്യ ടെസ്റ്റില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണിങ്ങിലേക്ക് എത്താനുള്ള സാധ്യതയും ഇവിടെ ഗില്‍ തുറന്നിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com