ഐസിസി ടെസ്റ്റ് റാങ്കിങ്: ഇരട്ട ശതകം നേടിയിട്ടും വില്യംസണ്‍ കോഹ്‌ലിക്ക് താഴെ, രഹാനെ ആദ്യ പത്തില്‍

വിന്‍ഡിസിനെതിരായ രണ്ടാം ടെസ്റ്റ് നഷ്ടമായതാണ് റാങ്കിങ്ങില്‍ വില്യംസണിന് തിരിച്ചടിയായത്
വിരാട് കോഹ്‌ലി, വില്യംസണ്‍/ഫയല്‍ ഫോട്ടോ
വിരാട് കോഹ്‌ലി, വില്യംസണ്‍/ഫയല്‍ ഫോട്ടോ

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാമതേക്ക് വീണ് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. നേരത്തെ കോഹ് ലിയുമായി രണ്ടാം സ്ഥാനം പങ്കിടുകയായിരുന്നു വില്യംസണ്‍.

എന്നാല്‍ വിന്‍ഡിസിനെതിരായ രണ്ടാം ടെസ്റ്റ് നഷ്ടമായതാണ് റാങ്കിങ്ങില്‍ വില്യംസണിന് തിരിച്ചടിയായത്. ആദ്യ ടെസ്റ്റില്‍ വില്യംസണ്‍ ഇരട്ട ശതകം കണ്ടെത്തിയിരുന്നു. ഇതോടെ കോഹ് ലി 886 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു, 877 പോയിന്റോടെയാണ് വില്യംസണ്‍ മൂന്നാം സ്ഥാനത്ത്.

911 പോയിന്റോടെയാണ് സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 827 പോയിന്റോടെ ലാബുഷെയ്ന്‍ നാലാം സ്ഥാനത്തും, 797 പോയിന്റോടെ ബാബര്‍ അസം അഞ്ചാം സ്ഥാനത്തുമാണ്. റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്ത് പൂജാരയുണ്ട്. 10ാം സ്ഥാനത്തേക്ക് ഇന്ത്യയുടെ ടെസ്റ്റ് ഉപനായകന്‍ രഹാനെ എത്തി.

12ാം സ്ഥാനത്താണ് മായങ്ക് അഗര്‍വാള്‍. 16ാം സ്ഥാനത്ത് രോഹിത് ശര്‍മയും. ടെസ്റ്റിലെ ബൗളിങ്ങില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഉള്ളത്. ബൂമ്ര എട്ടാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍, 10ാം സ്ഥാനത്താണ് ബൂമ്ര. 904 പോയിന്റോടെ കമിന്‍സ് ആണ് ഒന്നാം സ്ഥാനത്ത്. ഓള്‍റൗണ്ടര്‍മാരില്‍ മൂന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജയും, ആറാം സ്ഥാനത്ത് അശ്വിനുമുണ്ട്. 446 പോയിന്റോടെ ബെന്‍ സ്‌റ്റോക്ക്‌സ് ആണ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com