പന്ത് ഗ്ലൗസില്‍ കൊണ്ടത് അറിയാതെ ഓസീസ്; കോഹ്‌ലിയെ നേരത്തെ മടക്കാനുള്ള അവസരം മുതലാക്കാതെ പെയ്‌നിന്റെ വീഴ്ച

36ാം ഓവറില്‍ ലിയോണിന്റെ ഡെലിവറി കോഹ് ലിയുടെ കാലില്‍ കൊണ്ടു. ഫീല്‍ഡര്‍മാര്‍ എല്‍ബിഡബ്ല്യുവിന് അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നിഷേധിച്ചു
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ലിയോണിന്റെ ഡെലിവറിയില്‍ കോഹ്‌ലിയുടെ ഗ്ലൗസില്‍ പന്ത് ഉരസിയത് വ്യക്തമാക്കുന്ന റിപ്ലേ/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ലിയോണിന്റെ ഡെലിവറിയില്‍ കോഹ്‌ലിയുടെ ഗ്ലൗസില്‍ പന്ത് ഉരസിയത് വ്യക്തമാക്കുന്ന റിപ്ലേ/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ നായകനെ നേരത്തെ മടക്കി അയക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ. അപ്പീലില്‍ അമ്പയര്‍ ഔട്ട് നിഷേധിച്ചിട്ടും ഡിആര്‍എസ് എടുക്കാതിരുന്നതാണ് ഓസ്‌ട്രേലിയക്ക് വിനയായത്.

36ാം ഓവറില്‍ ലിയോണിന്റെ ഡെലിവറി കോഹ് ലിയുടെ കാലില്‍ കൊണ്ടു. ഫീല്‍ഡര്‍മാര്‍ എല്‍ബിഡബ്ല്യുവിന് അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നിഷേധിച്ചു. ഈ സമയം ഡിആര്‍എസ് എടുക്കേണ്ടതില്ലെന്നാണ് ഓസ്‌ട്രേലിയ തീരുമാനിച്ചത്. എന്നാല്‍ റിപ്ലേകളില്‍ പന്ത് കോഹ് ലിയുടെ ഗ്ലൗസില്‍ തട്ടിയാണ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയത്.

77ാമത്തെ ഓവറിലാണ് പിന്നെ കോഹ്‌ലി മടങ്ങിയത്.  പൂജാരയ്‌ക്കൊപ്പം നിന്ന് 68 റണ്‍സിന്റേയും രഹാനേയ്‌ക്കൊപ്പം 88 റണ്‍സിന്റേയും കൂട്ടുകെട്ട് കോഹ് ലി സൃഷ്ടിച്ചു. 180 പന്തുകള്‍ നേരിട്ട് എട്ട് ഫോറിന്റെ അകമ്പടിയോടെ 74 റണ്‍സ് നേടിയാണ് കോഹ് ലി കൂടാരം കയറിയത്. 77ാം ഓവറില്‍ രഹാനെയുടെ സിംഗിളിനായുള്ള ക്ഷണം സ്വീകരിച്ച് ഓടിയ കോഹ് ലി റണ്‍ഔട്ട് ആയാണ് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com