മുഹമ്മദ് ആമീറിനെ എനിക്ക് നല്‍കൂ, അത്ഭുതങ്ങള്‍ കാണിച്ച് തരാം: ഷുഐബ് അക്തര്‍

ആമിറിനെ പരിശീലിപ്പിക്കാന്‍ തനിക്ക് അവസരം വേണമെന്നാണ് അക്തറിന്റെ ആവശ്യം
ഷുഐബ് അക്തര്‍/ഫയല്‍ ഫോട്ടോ
ഷുഐബ് അക്തര്‍/ഫയല്‍ ഫോട്ടോ

ലാഹോര്‍: രാജ്യാന്തര ക്രിക്കറ്റ് മതിയാക്കാനുള്ള പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിറിന്റെ പ്രഖ്യാപനം പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ പേസര്‍ ഷുഐബ് അക്തര്‍. ആമിറിനെ പരിശീലിപ്പിക്കാന്‍ തനിക്ക് അവസരം വേണമെന്നാണ് അക്തറിന്റെ ആവശ്യം. 

മുഹമ്മദ് ആമിറിനെ എനിക്ക് കീഴില്‍ തരൂ, ഗ്രൗണ്ടില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നത് പിന്നെ കാണാമെന്ന് അക്തര്‍ ട്വിറ്ററില്‍ കുറിച്ചു. ദേശീയ ടീം മാനേജ്‌മെന്റിന്റെ മാനസിക പീഡനങ്ങളെ തുടര്‍ന്നാണ് രാജ്യാന്തര ക്രിക്കറ്റ് താന്‍ മതിയാക്കുന്നത് എന്ന് മുഹമ്മദ് ആമിര്‍ പറഞ്ഞത്. 

ന്യൂസിലാന്‍ഡിന് എതിരായ പാകിസ്ഥാന്റെ വൈറ്റ്‌ബോള്‍ ക്രിക്കറ്റ് സംഘത്തില്‍ മുഹമ്മദ് ആമിറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. 35 അംഗ സംഘത്തില്‍ തന്റെ പേര് ഇല്ലാതെ വന്നത് തനിക്കുള്ള സൂചനയാണെന്നും ആമിര്‍ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് മതിയാക്കാനുള്ള ആമിറിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്. 

രാജ്യാന്തര ക്രിക്കറ്റില്‍ തുടര്‍ന്ന് കളിക്കാന്‍ താത്പര്യം ഇല്ലെന്ന് ആമിര്‍ അറിയിച്ചു കഴിഞ്ഞു. മുഹമ്മദ് ആമിറിന്റെ വ്യക്തിപരമായ തീരുമാനമാണ് അത്. ഇനി വരുന്ന പാകിസ്ഥാന്റെ രാജ്യാന്തര മത്സരങ്ങളില്‍ മുഹമ്മദ് ആമിറിനെ പരിഗണിക്കില്ല. മുഹമ്മദ് ആമിറിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായും, ഇനി ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നുമാണ് പിസിബിയുടെ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com