ഡിസംബര്‍ 19, ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറും, ചെറിയ സ്‌കോറും പിറന്ന ദിവസം

ഇംഗ്ലണ്ടിന് എതിരെ ചെന്നൈ ടെസ്റ്റിലാണ് ഇന്ത്യ ടെസ്റ്റിലെ തങ്ങളുടെ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്
വിരാട് കോഹ്‌ലി/ഫോട്ടോ: എപി
വിരാട് കോഹ്‌ലി/ഫോട്ടോ: എപി

ന്യൂഡല്‍ഹി: 2016 ഡിസംബര്‍ 19നാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. 2020 ഡിസംബര്‍ 19ലേക്ക് എത്തിയപ്പോള്‍ ഇന്ത്യയുടെ ഏറ്റവും കുറവ് സ്‌കോര്‍ പിറന്ന ദിനമായി. രണ്ടും സംഭവിച്ചത് വിരാട് കോഹ് ലിയുടെ നായകത്വത്തിന് കീഴിലാണ്.

ഇംഗ്ലണ്ടിന് എതിരെ ചെന്നൈ ടെസ്റ്റിലാണ് ഇന്ത്യ ടെസ്റ്റിലെ തങ്ങളുടെ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. 759/7നാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. അവിടെ ഇംഗ്ലണ്ടിനെതിരെ ഇന്നിങ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചു കയറിയത്.

ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായരുടെ ഇന്നിങ്‌സ് ആണ് ചെന്നൈയില്‍ ഇന്ത്യയെ കൂറ്റന്‍ ജയത്തിലേക്ക് എത്തിച്ചത്. കെ എല്‍ രാഹുല്‍ അവിടെ 311 പന്തില്‍ നിന്ന് 199 റണ്‍സ് നേടി. അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് തകര്‍ന്നടിഞ്ഞപ്പോള്‍ 9 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്.

ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ പോലും രണ്ടക്കം കടന്നില്ല. ചരിത്രത്തിലെ നാലാമത്തെ ചെറിയ ടോട്ടലാണ് അഡ്‌ലെയ്ഡില്‍ പിറന്നത്. 4,9,2,0,4,0,8,4,0,4, 1 എന്നതാണ് അഡ്‌ലെയ്ഡിലെ രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. ദയനീയ തോല്‍വിയുടെ നിരാശയും പേറി കോഹ് ലിക്ക് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com