അടുത്ത ടെസ്റ്റില്‍ പൃഥ്വി ഷാ കളിച്ചേക്കില്ല; ഇന്ത്യന്‍ ഓപ്പണറുടെ ഭാവിയില്‍ സഹീര്‍ ഖാന്‍

'നിങ്ങളുടെ പോരായ്മകള്‍ കണ്ടെത്തി ആക്രമിക്കാനാണ് എല്ലാവരും കാത്തിരിക്കുക. രാജ്യാന്തര ക്രിക്കറ്റ് അങ്ങനെയാണ്'
രണ്ടാം ഇന്നിങ്‌സില്‍ ബൂമ്രയെ ബൗള്‍ഡ് ആക്കി കമിന്‍സ്/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
രണ്ടാം ഇന്നിങ്‌സില്‍ ബൂമ്രയെ ബൗള്‍ഡ് ആക്കി കമിന്‍സ്/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് കളിക്കാന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് അവസരം ലഭിച്ചേക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍. തന്റെ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ പൃഥ്വി ഷായ്ക്ക് പ്രയാസമാകുമെന്നും സഹീര്‍ ഖാന്‍ പറഞ്ഞു.

റണ്‍സ് കണ്ടെത്തുമ്പോഴാണ് കാര്യങ്ങള്‍ നമുക്ക് അനുകൂലമായി വരിക. പുറത്താവുമ്പോള്‍ കാര്യങ്ങള്‍ പ്രയാസമാണ്. നിങ്ങളുടെ പോരായ്മകള്‍ കണ്ടെത്തി ആക്രമിക്കാനാണ് എല്ലാവരും കാത്തിരിക്കുക. രാജ്യാന്തര ക്രിക്കറ്റ് അങ്ങനെയാണ്. ഈ സമയം പൃഥ്വി ഷായ്ക്ക് സംഭവിക്കുന്നതും അതാണ്, സഹീര്‍ ഖാന്‍ പറഞ്ഞു.

വിക്കറ്റും സഹായിക്കുന്നത് അവരെയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങള്‍ പൃഥ്വിക്ക് സഹായകമായേക്കാം. എന്നാല്‍ ഇവിടെ ആ പേസിന്റെ വെല്ലുവിളി അതിജീവിക്കാന്‍ പൃഥ്വിക്ക് കഴിയുന്നില്ല. ബൗളര്‍മാരുടെ പേസും വിഷയമാണ്. 145 വേഗതയില്‍ രണ്ടും മൂന്നും ബൗളര്‍മാരെ എപ്പോഴും നേരിടേണ്ടി വന്നിരുന്നില്ല. അതിനോടെല്ലാം പൃഥ്വി ഇണങ്ങേണ്ടതുണ്ടെന്നും സഹീര്‍ ചൂണ്ടിക്കാണിച്ചു.

അടുത്ത ടെസ്റ്റ് പൃഥ്വിക്ക് ഉറപ്പായും നഷ്ടപ്പെടാനാണ് സാധ്യത. പരമ്പരയിലെ ഇനി വരുന്ന മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ പൃഥ്വിക്ക് പ്രയാസമാണ്. ഈ പരമ്പരയുടെ തുടക്കത്തില്‍ പൃഥ്വിയെ ഇറക്കിയേക്കില്ല എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഇതുപോലെയുള്ള ടോട്ടലുകളും, നഷ്ടപ്പെടുത്തിയ ക്യാച്ചും നോക്കുമ്പോള്‍ പൃഥ്വിക്ക് കാര്യങ്ങള്‍ പ്രയാസമാണ്, സഹീര്‍ ഖാന്‍ പറഞ്ഞു.

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഡക്കായി പുറത്തായ പൃഥ്വി, രണ്ടാം ഇന്നിങ്‌സില്‍ നാല് റണ്‍സ് എടുത്ത് മടങ്ങി. ആദ്യ ഇന്നിങ്‌സില്‍ സ്റ്റാര്‍ക്ക് പൃഥ്വിയുടെ സ്റ്റംപ് ഇളക്കിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ കമിന്‍സിന്റെ ഊഴമായിരുന്നു. പ്രതിരോധിക്കുന്നതിന് ഇടയില്‍ പൃഥ്വിയുടെ ബാറ്റിനും പാഡിനും ഇടയില്‍ വരുന്ന ഗ്യാപ്പ് ആണ് രണ്ട് പേസര്‍മാരും മുതലെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com