ബോക്‌സിങ് ഡേ ടെസ്റ്റ്; ഇന്ത്യന്‍ ടീമിലുണ്ടാവുക 4 മാറ്റങ്ങള്‍, സിറാജ് അരങ്ങേറ്റം കുറിച്ചേക്കും

പിങ്ക് ബോള്‍ ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുക വലിയ മാറ്റങ്ങളുമായി
ബൂമ്രയുടെ വിക്കറ്റ് ആഘോഷിക്കുന്ന പാറ്റ് കമിന്‍സ്/ഫോട്ടോ: എപി
ബൂമ്രയുടെ വിക്കറ്റ് ആഘോഷിക്കുന്ന പാറ്റ് കമിന്‍സ്/ഫോട്ടോ: എപി

അഡ്‌ലെയ്ഡ്: പിങ്ക് ബോള്‍ ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുക വലിയ മാറ്റങ്ങളുമായി. നാല് മാറ്റങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടാവുമെന്ന് ഏറെ കുറെ ഉറപ്പാണ്.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ പ്ലേയിങ് ഇലവനിലേക്ക് എത്തും. എന്നാല്‍ രാഹുലിന്റെ ബാറ്റിങ് പൊസിഷന്‍ വ്യക്തമല്ല. രഹാനേയ്ക്കും വിഹാരിക്കും ശേഷം രാഹുല്‍ ക്രീസിലേക്ക് ഇറങ്ങാനും സാധ്യതയുണ്ട്. മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത കൂടുതല്‍.

ഐപിഎല്ലില്‍ മികവ് കാണിച്ച സിറാജ്, ഓസ്‌ട്രേലിയ എയ്ക്ക് എതിരായ സന്നാഹ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. മികച്ച ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡ് ആണ് സിറാജിനുള്ളത്. 38 കളിയില്‍ നിന്ന് 152 വിക്കറ്റ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സിറാജ് വീഴ്ത്തി.

ഗില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചേക്കും. ഓപ്പണിങ്ങില്‍ പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. സാഹയ്ക്ക് പകരം റിഷഭ് പന്തും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. കോഹ് ലിയുടെ കൂടി അഭാവത്തില്‍ ബാറ്റിങ്ങില്‍ കൂടുതല്‍ കരുത്ത് നല്‍കാന്‍ പന്തിന്റെ വരവിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com