'ബാക്ക് ലിഫറ്റ് ഫോര്‍ത്ത് സ്ലിപ്പ് മുതല്‍ ഗള്ളി വരെ പോവുന്നു'; പൃഥ്വി ഷായുടെ സാങ്കേതിക പിഴവ് ചൂണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

'പെന്‍ഡുലം പോലെ മുന്‍പോട്ടും പിന്നോട്ടും വരേണ്ടതിന് പകരം ബാക്ക് ലിഫ്റ്റില്‍ വളവ് വരുന്നു'
പൃഥ്വി ഷാ/ഫോട്ടോ: എപി
പൃഥ്വി ഷാ/ഫോട്ടോ: എപി

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ബ്രയാന്‍ ലാറ എന്നിവര്‍ കൂടിച്ചേര്‍ന്നതാണ് പൃഥ്വി ഷാ എന്നാണ് ഒരിക്കല്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞത്. എന്നാല്‍ തുടരെ ബാറ്റിങ്ങില്‍ പരാജയപ്പെടുന്നതോടെ പൃഥ്വിയുടെ ബാറ്റിങ്ങിലെ സാങ്കിതക തികവ് ചോദ്യം ചെയ്യപ്പെടുന്നു. ഈ സമയം പൃഥ്വിക്ക് പിഴച്ചത് എവിടെ എന്ന് ചൂണ്ടിക്കാണിച്ച് എത്തുകയാണ് ഇന്ത്യന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 

പൃഥ്വി കഴിവുള്ള താരമാണ്. എന്നാല്‍ ഇപ്പോള്‍ തന്റെ ശരീരത്തില്‍ നിന്ന് പൃഥ്വിയുടെ കൈകള്‍ അകന്ന് പോകുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. പൃഥ്വിയുടെ കൈകള്‍ ശരീരത്തോട് അടുത്ത് നില്‍ക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഇപ്പോള്‍ പുറത്തായത് പോലെ പൃഥ്വിയെ പുറത്താക്കാമെന്ന് ബൗളര്‍മാര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കും, സച്ചിന്‍ പറഞ്ഞു. 

പൃഥ്വിയുടെ ബാക്ക് ലിഫ്റ്റ് ഫോര്‍ത്ത് സ്ലിപ്പ് മുതല്‍ ഗള്ളി വരെ പോകുന്നു. പെന്‍ഡുലം പോലെ മുന്‍പോട്ടും പിന്നോട്ടും വരേണ്ടതിന് പകരം ബാക്ക് ലിഫ്റ്റില്‍ വളവ് വരുന്നു. ബാറ്റ് എത്തുന്നത് ഒരംശം വൈകിയാല്‍ പന്ത് ഗ്യാപ്പ് കണ്ടെത്തുകയും ബാറ്റിനും പാഡിനും ഇടയിലൂടെ പോവുകയും ചെയ്യുന്നു, സച്ചിന്‍ പറഞ്ഞു. 

പന്തില്‍ കളിക്കുന്നതിന് പൃഥ്വി ഒരംശം വൈകുന്നു. പന്ത് എത്തുന്നതിന് കുറച്ച് മുന്‍പേ കളിക്കാന്‍ തയ്യാറെടുക്കുന്നത് പൃഥ്വിക്ക് ഗുണം ചെയ്‌തേക്കും. രണ്ട് ഇന്നിങ്‌സിലും പന്ത് പാസ് ചെയ്ത സമയം പൃഥ്വിയുടെ ഫ്രണ്ട് ഫൂട്ട് ക്രീസില്‍ ഉറച്ചിട്ടില്ലായിരുന്നു. ബാറ്റ്‌സ്മാന്റെ മനസിലൂടെ ഒരുപാട് കാര്യങ്ങള്‍ പോകുമ്പോഴാണ് അങ്ങനെ സംഭവിക്കുക. അതല്ലെങ്കില്‍ അവര്‍ ഷോര്‍ട്ട് ഡെലിവറി പ്രതീക്ഷിച്ച് നില്‍ക്കുമ്പോള്‍, സച്ചിന്‍ ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com