ഒന്നൊന്നര ഫീല്‍ഡിങ്ങുമായി സഞ്ജു;  പറന്നു പിടിച്ചിട്ടത് സിക്‌സ് എന്നുറപ്പിച്ച ഷോട്ട് 

ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ എട്ടാം ഓവറിലാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് സഞ്ജുവിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ് വരുന്നത്
ഒന്നൊന്നര ഫീല്‍ഡിങ്ങുമായി സഞ്ജു;  പറന്നു പിടിച്ചിട്ടത് സിക്‌സ് എന്നുറപ്പിച്ച ഷോട്ട് 

ബാറ്റിങ്ങില്‍ മികവ് കാണിക്കാനായില്ലെങ്കിലും തകര്‍പ്പന്‍ ക്യാച്ചുമായി ഫീല്‍ഡിങ്ങില്‍ മിന്നി മലയാളി താരം സഞ്ജു സാംസണ്‍. പറന്നു പിടിച്ച് സാഹസികമായി സഞ്ജു റോസ് ടെയ്‌ലറുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ട് സഞ്ജു തടുത്തിട്ടത്. 

ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ എട്ടാം ഓവറിലാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് സഞ്ജുവിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ് വരുന്നത്. ശര്‍ദുലിന്റെ ഡെലിവറിയില്‍ സിക്‌സ് മുന്‍പില്‍ കണ്ട റോസ് ടെയ്‌ലര്‍ക്ക് മുന്‍പിലേക്ക് വിലങ്ങുതടിയായി സഞ്ജു പറന്നെത്തി. പറന്നുയര്‍ന്ന് സഞ്ജു പന്ത് വായുവില്‍ നിന്ന് കൈക്കലാക്കി. വായുവില്‍ പറന്നു നിന്നുകൊണ്ട് തന്നെ പന്ത് ബൗണ്ടറി ലൈനിന് ഇപ്പുറത്തേക്കിടാനും സഞ്ജുവിനായി. 

സിക്‌സിന്റെ സ്ഥാനത്ത് സഞ്ജു റോസ് ടെയ്‌ലര്‍ക്ക് അനുവദിച്ചത് രണ്ട് റണ്‍സ് മാത്രം. ബാറ്റിങ്ങില്‍ സഞ്ജുവിന് പഴി കേള്‍ക്കേണ്ടി വന്നെങ്കിലും ഫീല്‍ഡിങ്ങില്‍ മികവ് പുറത്തെടുക്കാന്‍ സഞ്ജുവിനായി. ടോം ബ്രൂസിനെ റണ്‍ഔട്ടാക്കാന്‍ വന്നതും സഞ്ജുവിന്റെ ത്രോ ആയിരുന്നു.ബ്രൂസിനെ റണ്‍ എടുക്കും മുന്‍പ് മടക്കാന്‍ ഇതിലൂടെ ഇന്ത്യക്കായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com