വിട്ടുകൊടുക്കാതെ ജോക്കോവിച്ച്, വീണ്ടും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍; പൊരുതി വീണ് തീം 

നാല് മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെയാണ് ജോക്കോവിച്ച് തന്റെ എട്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്
വിട്ടുകൊടുക്കാതെ ജോക്കോവിച്ച്, വീണ്ടും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍; പൊരുതി വീണ് തീം 

മെല്‍ബണ്‍: കട്ടക്ക് നിന്ന പോരിനൊടുവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്. ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്ക് എത്തുമ്പോള്‍ രാജാവ് താന്‍ തന്നെയെന്ന് ഓര്‍മിപ്പിച്ച് തീമിനെ അഞ്ച് സെറ്റുകള്‍ നീണ്ട പോരിനൊടുവിലാണ് ജോക്കോവിച്ച് മുട്ടുകുത്തിച്ചത്. സ്‌കോര്‍ 6-4, 4-6, 2-6, 6-3, 6-4. 

നാല് മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെയാണ് ജോക്കോവിച്ച് തന്റെ എട്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. തീമിനെ തകര്‍ത്ത് ജോക്കോവിച്ച് മുത്തമിടുന്നത് തന്റെ 17ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയത്തോടെ ജോക്കോവിച്ച് ലോക റാങ്കിങ്ങില്‍ ഒന്നാമതേക്കുമെത്തി. 

തീമാവട്ടെ ആദ്യ സെറ്റ് നഷ്ടപ്പെട്ടിടത്ത് നിന്ന് ശക്തമായി തിരിച്ചെത്തി തുടരെ രണ്ട് സെറ്റുകള്‍ നേടി ജോക്കോവിച്ചിനെ വിറപ്പിച്ചു. സാധ്യതകളെല്ലാം ഫൈനലില്‍ വിലയിരുത്തപ്പെട്ടിരുന്നതെങ്കിലും കാര്യങ്ങള്‍ ജോക്കോവിച്ചിന് തീരെ എളുപ്പമാക്കിയില്ല തീം. ഒരു ഘട്ടത്തി്ല്‍ ആറ് ഗെയിമുകള്‍ ജോക്കോവിച്ചിനെ തുടരെ നഷ്ടപ്പെട്ടു. എന്നാല്‍, തന്റെ മൂന്നാം ഗ്രാന്‍ഡ്സ്ലാം ഫൈനലിലും തീമിന് കന്നി കിരീടം എന്ന സ്വപ്‌നം തൊടാനായില്ല. 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയതോടെ മൂന്ന് ദശകത്തിലും ഗ്രാന്‍ഡ്സ്ലാം കിരീടം തൊടുന്ന ആദ്യ താരം എന്ന നേട്ടവും ജോക്കോവിച്ചിനെ തേടിയെത്തിയിട്ടുണ്ട്. 2008ലാണ് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com