'ഞാന്‍ ഉറങ്ങുന്ന മെത്തയാണ് ഹാമില്‍ട്ടണ്‍'; ചെയ്‌സ് ചെയ്ത് റെക്കോര്‍ഡ് തിരുത്തി ടെയ്‌ലര്‍ പറയുന്നു

'കളി തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ ടീം അംഗങ്ങളോട് പറഞ്ഞിരുന്നു. ഹാമില്‍ട്ടണ്‍ ഞാന്‍ ഉറങ്ങുന്ന കിടക്ക പോലെയാണ്'
'ഞാന്‍ ഉറങ്ങുന്ന മെത്തയാണ് ഹാമില്‍ട്ടണ്‍'; ചെയ്‌സ് ചെയ്ത് റെക്കോര്‍ഡ് തിരുത്തി ടെയ്‌ലര്‍ പറയുന്നു

ഹാമില്‍ട്ടണ്‍: എന്റെ കിടക്കയില്‍ കിടന്ന് ഉറങ്ങുന്നത് പോലെയാണ് എനിക്ക് ഹാമില്‍ട്ടണ്‍...ഒരിക്കല്‍ കൂടി ന്യൂസിലാന്‍ഡ് വീഴുമെന്ന് തോന്നിച്ചിടത്ത് നിന്നും തകര്‍പ്പന്‍ സെഞ്ചുറിയുമായി ടീമിനെ ജയത്തിലേക്ക് എത്തിച്ച് ടെയ്‌ലര്‍ പറയുകയാണ്, ഹാമില്‍ട്ടനോടുള്ള തന്റെ പ്രണയത്തെ കുറിച്ച്...

'കളി തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ ടീം അംഗങ്ങളോട് പറഞ്ഞിരുന്നു. ഹാമില്‍ട്ടണ്‍ ഞാന്‍ ഉറങ്ങുന്ന കിടക്ക പോലെയാണ്. നിങ്ങളുടെ കിടക്ക ഒപ്പമെടുക്കാനാണ് സൗത്തി എന്നോട് പറഞ്ഞത്. 350ല്‍ താഴെ റണ്‍സില്‍ അവരെ ഒതുക്കാനായത് കളിയില്‍ ഞങ്ങള്‍ക്ക് സാധ്യത നല്‍കി. ഇടംകൈ-വലംകൈ കോമ്പിനേഷന്‍ ഞങ്ങള്‍ക്ക് ഇവിടെ അനുഗ്രഹമായിരുന്നു. ഷോര്‍ട്ട് ബൗണ്ടറികളാണ് ലക്ഷ്യംവെച്ചത്. എന്റെ മേലുള്ള സമ്മര്‍ദം ടോം ലാതം കുറച്ചു. കളി ഫിനിഷ് ചെയ്യാന്‍ സാധിച്ചത് സന്തോഷിപ്പിക്കുന്നു', ടെയ്‌ലര്‍ പറഞ്ഞു. 

2000ല്‍ അധികം റണ്‍സ് ആണ് ഹാമില്‍ട്ടണില്‍ മാത്രമായി റോസ് ടെയ്‌ലര്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. തന്റെ 21ാം ഏകദിന സെഞ്ചുറിയാണ് ഹാമില്‍ട്ടണില്‍ ടെയ്‌ലര്‍ കുറിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ തുടരെ 9 മത്സരങ്ങള്‍ തോറ്റ് നിന്ന ന്യൂസിസാന്‍ഡിനെ വിജയ തീരം തൊടീക്കുകയുമായിരുന്നു ടെയ്‌ലര്‍. 

ഹാമില്‍ട്ടണില്‍ ഇത്രയും റണ്‍സ് പിന്തുടര്‍ന്ന് ന്യൂസിലാന്‍ഡ് ജയിക്കുന്നത് ആദ്യം. ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് ചെയ്‌സ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലുമാണ് ഇത്. 2007ല്‍ ഹാമില്‍ട്ടണില്‍ വെച്ച് തന്നെ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 347 റണ്‍സ് വിജയ ലക്ഷ്യം കിവീസ് മറികടന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com