ഹാമില്‍ട്ടണിലെ തോല്‍വി; ഓക്‌ലന്‍ഡിലെ ചെറിയ ഗ്രൗണ്ടിലും ഒരു ബാറ്റ്‌സ്മാനെ വെട്ടണമെന്ന് ഹര്‍ഭജന്‍ സിങ്  

'ഫാസ്റ്റ് ബൗളേഴ്‌സിനെതിരെ ഏത് സമയം കളിക്കാന്‍ പറഞ്ഞാലും അനായാസമായി ന്യൂസിലാന്‍ഡ് കളിക്കും'
ഹാമില്‍ട്ടണിലെ തോല്‍വി; ഓക്‌ലന്‍ഡിലെ ചെറിയ ഗ്രൗണ്ടിലും ഒരു ബാറ്റ്‌സ്മാനെ വെട്ടണമെന്ന് ഹര്‍ഭജന്‍ സിങ്  

ഹാമില്‍ട്ടണില്‍ ഇന്ത്യ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ടീമില്‍ മാറ്റം നിര്‍ദേശിച്ച് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. രണ്ട് സ്പിന്നര്‍മാരെ ഒരുമിച്ച് കളിപ്പിക്കണം എന്നാണ് ഹര്‍ഭജന്‍ പറയുന്നത്. 

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ തോല്‍വി നേരിട്ടത്. 348 റണ്‍സ് ന്യൂസിലാന്‍ഡ് ചെയ്‌സ് ചെയ്തതിന് പിന്നാലെ, കുല്‍ദീപിനേയും, ചഹലിനേയും ഒരുമിച്ച് കളിപ്പിക്കണം എന്നാണ് ഹര്‍ഭജന്‍ പറയുന്നത്. 

ഫാസ്റ്റ് ബൗളേഴ്‌സിനെതിരെ ഏത് സമയം കളിക്കാന്‍ പറഞ്ഞാലും അനായാസമായി ന്യൂസിലാന്‍ഡ് കളിക്കും. പക്ഷേ സ്പിന്നര്‍മാര്‍ക്കെതിരെ അവര്‍ക്കതിന് സാധിക്കില്ല. സ്പിന്നര്‍മാര്‍ വഴി മധ്യ ഓവറുകളില്‍ കിവീസിന്റെ വിക്കറ്റ് വീഴ്ത്താം. കേദാര്‍ ജാദവിനെ മാറ്റി പകരം മറ്റൊരു സ്പിന്നറെ കളിപ്പിക്കണം, ഹര്‍ഭജന്‍ പറഞ്ഞു. 

എന്നാല്‍, രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കണം എന്ന ഹര്‍ഭജന്റെ ആശയത്തോട് വിയോജിച്ചാണ് കോറേ ആന്‍ഡേഴ്‌സന്‍ പ്രതികരിച്ചത്. രണ്ടാം ഏകദിനം നടക്കുന്ന ഓക് ലന്‍ഡ് ചെറിയ ഗ്രൗണ്ട് ആണ് എന്നതിനാല്‍ ഒരു സ്പിന്നറെ മാത്രം ഇറക്കി, ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്താനാവും ടീം ശ്രമിക്കുക എന്ന് ആന്‍ഡേഴ്‌സന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com