10 ഓവര്‍, 81 റണ്‍സ്; പിഴവ് കുല്‍ദീപിന്റെ ബൗളിങ് ആക്ഷനില്‍, സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ 

'കുല്‍ദീപ് തന്റെ കരിയറില്‍ മികവ് കാണിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ മുന്നറിയിപ്പ് നല്‍കിയതാണ്, സാങ്കേതിക പിഴവ് പരിഹരിച്ചില്ലെങ്കില്‍ പിടിക്കപ്പെടുമെന്ന്'
10 ഓവര്‍, 81 റണ്‍സ്; പിഴവ് കുല്‍ദീപിന്റെ ബൗളിങ് ആക്ഷനില്‍, സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ 

ന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ബൗളിങ്ങിലെ സാങ്കേതിക പിഴവിലേക്ക് ചൂണ്ടി ഇന്ത്യന്‍ മുന്‍ ഇടംകയ്യന്‍ സ്പിന്നര്‍ മനിന്ദര്‍ സിങ്. പ്രകടനം മെച്ചപ്പെടുത്തി ആത്മവിശ്വാസത്തിലേക്ക് എത്തണമെങ്കില്‍ കുല്‍ദീപ് ഈ പിഴവില്‍ പരിഹാരം കാണണമെന്ന് അദ്ദേഹം പറയുന്നു. 

'കുല്‍ദീപ് തന്റെ കരിയറില്‍ മികവ് കാണിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ മുന്നറിയിപ്പ് നല്‍കിയതാണ്, സാങ്കേതിക പിഴവ് പരിഹരിച്ചില്ലെങ്കില്‍ പിടിക്കപ്പെടുമെന്ന്. ബൗള്‍ ചെയ്യുമ്പോള്‍ കുല്‍ദീപിന്റെ മുന്‍പിലെ കൈ പെട്ടെന്ന് വിടുന്നു, ഇതിലൂടെ പന്തിലെ റെവലൂഷനും പേസും മികച്ച നിലയില്‍ ലഭിക്കില്ല', മനീന്ദര്‍ പറഞ്ഞു. 

'രാജ്യാന്തര ക്രിക്കറ്റില്‍ ഒരുപാടായി കുല്‍ദീപ് കളിക്കുന്നു. കുല്‍ദീപിന്റെ വീഡിയോകള്‍ കണ്ട് ബൗളിങ് സ്പീഡിനെ സംബന്ധിച്ച് വ്യക്തമായ ധാരണ എതിരാളികള്‍ക്കുണ്ട്. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നാണ് കുല്‍ദീപിന്റെ പിഴവിലേക്ക് ഞാന്‍ വിരല്‍ചൂണ്ടുന്നത്. മികച്ച കരിയര്‍ മുന്‍പിലുണ്ടായിരുന്നിട്ടും എനിക്ക് നഷ്ട്‌പ്പെട്ടു'.

കഴിഞ്ഞ ഐപിഎല്‍ സീസണിന് ശേഷം കുല്‍ദീപിന്റെ ആത്മവിശ്വാസം ചോര്‍ന്നു. ഞാന്‍ ചൂണ്ടിക്കാണിക്കുന്ന ഈ സാങ്കേതിക പിഴവിലേക്ക് കുല്‍ദീപിന്റെ ശ്രദ്ധ ആരെങ്കിലും എത്തിക്കണം. ഈ പ്രശ്‌നം പരിഹരിക്കുന്നതിലൂടെ കുല്‍ദീപിന് ആത്മവിശ്വാസം വീണ്ടെടുക്കാനാവുമെന്നും മനീന്ദര്‍ പറഞ്ഞു. 2019ല്‍ 35 കളിയില്‍ നിന്ന് 23 വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്.

2019ല്‍ 35 കളിയില്‍ നിന്ന് 23 വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കഴിഞ്ഞ സീസണില്‍ 9 കളിയില്‍ നിന്ന് വീഴ്ത്തിയത് 4 വിക്കറ്റ്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ 10 ഓവറില്‍ വഴങ്ങിയത് 84 റണ്‍സ് ആണ്. ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന മൂന്നാമത്തെ ഇന്ത്യന്‍ സ്പിന്നറായി ഇവിടെ കുല്‍ദീപ് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com