'360 ഡിഗ്രി ബാറ്റിങ് ഓര്‍ത്തഡോക്‌സും ക്ലാസിക്കലുമാക്കാന്‍ സാധിക്കുക ഈ താരത്തിന് മാത്രം'; പ്രശംസയുമായി മഞ്ജരേക്കര്‍ 

ഹാമില്‍ട്ടണില്‍ ഇന്നോവേറ്റീവ് ഷോട്ടുകളിലൂടെ രാഹുല്‍ കളം പിടിച്ചതും ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു
'360 ഡിഗ്രി ബാറ്റിങ് ഓര്‍ത്തഡോക്‌സും ക്ലാസിക്കലുമാക്കാന്‍ സാധിക്കുക ഈ താരത്തിന് മാത്രം'; പ്രശംസയുമായി മഞ്ജരേക്കര്‍ 

ന്ത്യന്‍ താരം കെ എല്‍ രാഹിലിനെ പ്രശംസ കൊണ്ട് മൂടി സഞ്ജയ് മഞ്ജരേക്കര്‍. 360 ഡിഗ്രി ബാറ്റിങ് ഓര്‍ത്തഡോക്‌സും, ക്ലാസിക്കലുമാക്കാന്‍ രാഹുലിന് മാത്രമേ സാധിക്കുകയുള്ളെന്ന് മഞ്ജരേക്കര്‍ പറയുന്നു. 

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ 64 പന്തില്‍ നിന്ന് 88 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. 3 ഫോറും ആറ് സിക്‌സും രാഹുലിന്റെ ബാറ്റില്‍ നിന്ന് വന്നു. ഹാമില്‍ട്ടണില്‍ ഇന്നോവേറ്റീവ് ഷോട്ടുകളിലൂടെ രാഹുല്‍ കളം പിടിച്ചതും ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു. 

49ാം ഓവറിലെ നീഷാമിന്റെ അവസാന ഡെലിവറിയില്‍ സ്‌കൂപ്പ് ഷോട്ട് കളിച്ച് കൂറ്റന്‍ സിക്‌സ് തേര്‍ഡ് മാനിലേക്ക് പറത്തിയാണ് രാഹുല്‍ ഡിവില്ലിയേഴ്‌സിനെ ആരാധകരുടെ ഓര്‍മയിലേക്ക് കൊണ്ടുവന്നത്. രാഹുലിന്റെ ഈ സിക്‌സ് ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രശംസയുമായി ട്വിറ്ററില്‍ മഞ്ജരേക്കറും എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com