'കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കരുത്', വാദങ്ങള്‍ നിരത്തി ഗൗതം ഗംഭീറും ആകാശ് ചോപ്രയും 

വിക്കറ്റ് കീപ്പറായി കളിച്ച കഴിഞ്ഞ 8 കളിയില്‍ 68.50 എന്ന ബാറ്റിങ് ശരാശരിയില്‍ 411 റണ്‍സ് രാഹുല്‍ സ്‌കോര്‍ ചെയ്തു. പന്താവട്ടെ തന്റെ കഴിഞ്ഞ 22 കളിയില്‍ നിന്ന് കണ്ടെത്തിയത് 400 റണ്‍സ്
'കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കരുത്', വാദങ്ങള്‍ നിരത്തി ഗൗതം ഗംഭീറും ആകാശ് ചോപ്രയും 

ന്യൂഡല്‍ഹി: ഏകദിനത്തിലും കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്ന ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ നീക്കത്തെ വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ താരങ്ങള്‍. ഗൗതം ഗംഭീറും, ആകാശ് ചോപ്രയുമാണ് ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ചെത്തുന്നത്. 

ട്വന്റി20ക്ക് പുറമെ ഏകദിനത്തിലും വിക്കറ്റിന് പിന്നില്‍ കൊണ്ടുവരുന്നതോടെ പരിക്കിന്റെ പിടിയിലേക്ക് രാഹുല്‍ വീഴുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. രാഹുലിനെ പോലെ ടീം ഇത്രയും വിലമതിക്കുന്ന താരത്തെ വിക്കറ്റിന് പിന്നില്‍ കൊണ്ടുവന്ന് അധിക ഭാരം നല്‍കുന്നത്‌ ഭാവിയില്‍ പരിക്കുകളിലേക്ക് തള്ളിവിടുമെന്ന് ഇരുവരും വാദിക്കുന്നു. 

വിക്കറ്റ് കീപ്പറായി കളിച്ച കഴിഞ്ഞ 8 കളിയില്‍ 68.50 എന്ന ബാറ്റിങ് ശരാശരിയില്‍ 411 റണ്‍സ് രാഹുല്‍ സ്‌കോര്‍ ചെയ്തു. പന്താവട്ടെ തന്റെ കഴിഞ്ഞ 22 കളിയില്‍ നിന്ന് കണ്ടെത്തിയത് 400 റണ്‍സ്. ശരാശരി 23.52. പന്തിന് ലഭിച്ച അവസരങ്ങളും പിന്തുണയും വെച്ച് നോക്കുമ്പോള്‍ വളരെ താഴെയാണ് ഈ കണക്കുകള്‍. 

വിക്കറ്റ് കീപ്പിങ് ചെയ്ത് തൊട്ടുപിന്നാലെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ രാഹുല്‍ ഇറങ്ങുന്നതിനെ ആകാശ് ചോപ്ര ചോദ്യം ചെയ്യുന്നു. അഞ്ചാം സ്ഥാനത്ത് മൂന്ന് വട്ടം ബാറ്റിങ്ങിന് ഇറങ്ങിയ രാഹുല്‍ 175 റണ്‍സ് സ്‌കോര്‍ ചെയ്തു. 87.50 ആണ് രാഹുലിന്റെ അഞ്ചാം സ്ഥാനത്തെ ബാറ്റിങ് ശരാശരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com