കുല്‍ദീപ് ന്യൂസിലാന്‍ഡിലേക്ക് എത്തിയത് പരിക്കുമായി, ഹാമില്‍ട്ടണില്‍ കളിച്ചത് പരിക്കോടെ; ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനം 

ഹാമില്‍ട്ടണില്‍ 81 റണ്‍സ് വഴങ്ങിയ കുല്‍ദീപിന് കാര്യങ്ങള്‍ എത്രമാത്രം ബുദ്ധിമുട്ടാവുന്നു എന്ന് വ്യക്തമായിരുന്നു
കുല്‍ദീപ് ന്യൂസിലാന്‍ഡിലേക്ക് എത്തിയത് പരിക്കുമായി, ഹാമില്‍ട്ടണില്‍ കളിച്ചത് പരിക്കോടെ; ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനം 

ഹാമില്‍ട്ടണ്‍: ന്യൂസിലാന്‍ഡില്‍ എത്തിയത് മുതല്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് പരിക്കിന്റെ പിടിയിലായിരുന്നെന്ന് റിപ്പോര്‍ട്ട്. പരിക്കില്‍ നിന്ന് പുറത്തു വരുന്നതിന് മുന്‍പാണ് കുല്‍ദീപ് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം കളിച്ചതെന്നും മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്വന്റി20 പരമ്പരക്ക് മുന്‍പ് ഇന്ത്യ രണ്ട് പ്രാക്ടീസ് സെഷനുകള്‍ നടത്തി.ഒന്നാമത്തേത് ഓക് ലന്‍ഡ് ട്വന്റി20ക്ക് മുന്‍പ് ജനുവരി 23ന്. രണ്ടാമത്തേക് മൂന്നാം ട്വന്റി20ക്ക് മുന്‍പായി ജനുവരി 28ന്. ഇതില്‍ രണ്ടിലും കുല്‍ദീപ് ബൗള്‍ ചെയ്തില്ല. 

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ട്വന്റി20യിലും കുല്‍ദീപ് കളിച്ചില്ല. ഹാമില്‍ട്ടണില്‍ 81 റണ്‍സ് വഴങ്ങിയ കുല്‍ദീപിന് കാര്യങ്ങള്‍ എത്രമാത്രം ബുദ്ധിമുട്ടാവുന്നു എന്ന് വ്യക്തമായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ പരിക്കോടെ തന്നെ അശ്വിന്‍ കളിച്ചതിന് സമാനമാണ് സാഹചര്യം. 

2018ല്‍ സതാംപ്ടണ്‍ ടെസ്റ്റിലും പരിക്കിന്റെ പിടിയില്‍ നിന്ന് അശ്വിന് കളിക്കേണ്ടി വന്നു. ഈ രണ്ട് കളിയിലും അശ്വിന്‍ തോറ്റിരുന്നു. തോല്‍വിയില്‍ അശ്വിന് നേരെയാണ് പഴികളെല്ലാം ഉയര്‍ന്നത്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ പരിക്കില്‍ നിന്ന് മോചിതനല്ലാത്ത കുല്‍ദീപിനെ തന്നെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com