ബംഗ്ലാദേശിന് ലോകകിരീടം?; മഴ കളി മുടക്കി; ഡക് വര്‍ത്ത് ലൂയിസ് നിയമം 'കുട്ടിക്കടുവകള്‍'ക്കൊപ്പം

അണ്ടര്‍ 19 ലോകകപ്പിന്റെ ക്രിക്കറ്റ് ഫൈനല്‍ മത്സരം മഴ മൂലം കളി തടസ്സപ്പെട്ടു
ബംഗ്ലാദേശിന് ലോകകിരീടം?; മഴ കളി മുടക്കി; ഡക് വര്‍ത്ത് ലൂയിസ് നിയമം 'കുട്ടിക്കടുവകള്‍'ക്കൊപ്പം

പൊച്ചഫ്ട്രൂം: അണ്ടര്‍ 19 ലോകകപ്പിന്റെ ക്രിക്കറ്റ് ഫൈനല്‍ മത്സരം മഴ മൂലം കളി തടസ്സപ്പെട്ടു. കളി തീരാന്‍ ഏതാനും ഓവറുകള്‍ മാത്രം അവശേഷിക്കെയാണ് മഴയെത്തിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 7 വിക്കറ്റിന് 163 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. ഒന്‍പത് ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യയെ പരാജയപ്പെടുത്താന്‍ 15 റണ്‍സാണ് വേണ്ടത്. വീണ്ടും കളിതുടരാന്‍ സാധിച്ചില്ലെങ്കില്‍ ഡക് വര്‍ത്ത് ലൂയിസ് പ്രകാരം ബംഗ്ലാദേശ് വിജയിക്കും. റണ്‍റേറ്റാണ് ബംഗ്ലാദേശിന് നേട്ടമായത്.

ഓപ്പണര്‍ പര്‍വേഴ്‌സ് ഹുസൈന്റെയും അക്ബര്‍ അലിയുടെയും മികച്ച ബാറ്റിങാണ് ബംഗ്ലാദേശിന് തുണയായത്. പര്‍വേഴസ് ഹുസൈന്‍ 79 പന്തുകളില്‍ നിന്ന് 47 റണ്‍സ് നേടി. 42 റണ്‍സുമായി അക്ബര്‍ അലി ക്രിസില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്.

ഒരു വിക്കറ്റിന് 50 റണ്‍സെന്ന നിലയിലായിരുന്ന ബംഗ്ലാദേശ് നാല് വിക്കറ്റിന് 65 റണ്‍സെന്ന നിലയിലേക്ക് തകരുകയായിരുന്നു. ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയ് ആണ് നാലു വിക്കറ്റും വീഴ്ത്തിയത്. പിന്നാലെ കരുതലോടെ ബാറ്റ ചെയ്ത അക്ബര്‍ അലിയും ഓപ്പണര്‍ പര്‍വേഴ്‌സും ബംഗ്ലാദേശിനെ കരകയറ്റുകയായിരുന്നു. ഈ കൂട്ടുകെട്ട് വിജയം നേടിക്കൊടുക്കുമെന്ന പ്രതീക്ഷ ഉയര്‍ന്ന ഘട്ടത്തിലാണ് പര്‍വേഴ്‌സിന്റെ വിക്കറ്റ് വീണത്. ഇത് ഇന്ത്യയ്ക്ക് വീണ്ടും കളിയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന

നേരത്തെ ഇന്ത്യയെ ബംഗ്ലാ ബൗളര്‍മാര്‍ 47.2 ഓവറില്‍ 177 റണ്‍സിന് എറിഞ്ഞിട്ടു. ഇന്ത്യന്‍ ഇന്നിങ്‌സ് 47.3 ഓവറില്‍ 177 റണ്‍സിന് അവസാനിച്ചു.
മൂന്ന് വിക്കറ്റ് വീഴ്ത്തി അവിഷേക് ദാസുംസ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി ഷോരിഫുള്‍ ഇസ്ലാമും, സക്കീബുമാണ് ഇന്ത്യയെ തകര്‍ത്തിട്ടത്. റണ്‍സ് അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 177ന് ഓള്‍ ഔട്ടായത്.

മൂന്ന് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. ടൂര്‍ണമെന്റിലെ ടോപ് റണ്‍ സ്‌കോററായ യശസ്വി ജയ്‌സ്വാള്‍ സമ്മര്‍ദത്തില്‍ നിന്ന് മറ്റൊരു മികച്ച ഇന്നിങ്‌സ് കൂടി പുറത്തെടുത്തു. എന്നാല്‍ അര്‍ഹിച്ച സെഞ്ചുറിക്കരികില്‍ എത്താനാവാതെ യശസ്വി 88 റണ്‍സ് എടുത്ത് മടങ്ങി.

121 പന്തില്‍ നിന്ന് 8 ഫോറും ഒരു സിക്‌സും അടിച്ചാണ് യശസ്വി 88 റണ്‍സ് നേടി ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ദിലക് വര്‍മയും യശസ്വിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തിലകിന്റെ വിക്കറ്റ് വീഴ്ത്തി സക്കിബ് തന്റെ മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്തതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു.

65 പന്തില്‍ നിന്ന് 38 റണ്‍സ് എടുത്താണ് തിലക് മടങ്ങിയത്. 22 റണ്‍സ് എടുത്ത് നിന്ന ധ്രുവ് ചന്ദ് റണ്‍ഔട്ടാവുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ കയ്യില്‍ നിന്ന് പോയി. നാല് റണ്‍സിന് ഇടയില്‍ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീണു.72 റണ്‍സിന് ഇടയിലാണ് ഇന്ത്യയുടെ 9 വിക്കറ്റുകള്‍ നഷ്ടമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com