19 വൈഡ്, രണ്ട് നോബോള്‍, നല്‍കിയത് 33 എക്‌സ്ട്രാ റണ്‍സ്; ഇന്ത്യയെ തോല്‍പ്പിച്ചത് സമ്മര്‍ദം 

ഇത്രയും ചെറിയ ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ എക്‌സ്ട്രാ റണ്‍സുകള്‍ അനുവദിക്കാതിരിക്കുക എന്നതില്‍  ഇന്ത്യന്‍ ടീം പരാജയപ്പെട്ടു
19 വൈഡ്, രണ്ട് നോബോള്‍, നല്‍കിയത് 33 എക്‌സ്ട്രാ റണ്‍സ്; ഇന്ത്യയെ തോല്‍പ്പിച്ചത് സമ്മര്‍ദം 

പൊച്ചഫ്ട്രൂം: ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ എത്തിപ്പിടിക്കേണ്ട സുരക്ഷിതമായ ടോട്ടല്‍ എന്നത് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് കണ്ടെത്താനായില്ല. ഈ കുറവ് ബൗളിങ്ങിലെ അച്ചടക്കത്തിലൂടെ മറികടക്കുക എന്നതും ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല. 17 വൈഡ് ബോളുകളും, രണ്ട് നോബോളുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് വന്നത്. 

33 എക്‌സ്ട്രാസ് ആണ് കളിയില്‍ ബംഗ്ലാദേശിന് ലഭിച്ചത്. ഇത്രയും ചെറിയ ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ എക്‌സ്ട്രാ റണ്‍സുകള്‍ അനുവദിക്കാതിരിക്കുക എന്നതില്‍  ഇന്ത്യന്‍ ടീം പരാജയപ്പെട്ടു. ഇന്ത്യയുടെ മുന്‍ നിര ബൗളര്‍മാരായ കാര്‍ത്തിക് ത്യാഗിയും, ആകാശ് സിംഗും അഞ്ച് വൈഡുകള്‍ വീതമാണ് എറിഞ്ഞത്. സുഷാന്ത് മിശ്ര നാല് വൈഡുകള്‍ എറിഞ്ഞപ്പോള്‍ 4.1 ഓവര്‍ മാത്രം എറിഞ്ഞ അഥര്‍വ അങ്കോല്‍്ക്കറും എറിഞ്ഞു അഞ്ച് വൈഡുകള്‍. 

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് സമ്മര്‍ദത്തിലാക്കി നില്‍ക്കുമ്പോള്‍ പോലും ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് വൈഡുകള്‍ വന്നു. മൂന്ന് വൈഡുകളാണ് ആകാശ് സിംഗ് തന്റെ ഒരോവറില്‍ എറിഞ്ഞത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയില്‍ നിന്ന് നാല് വിക്കറ്റിന് 65 റണ്‍സ് എന്നതിലേക്ക് ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ കിരീട പ്രതീക്ഷയിലേക്കെത്തിയെങ്കിലും സമ്മര്‍ദത്തിനപ്പുറം കടന്ന് കളിക്കാന്‍ ഇന്ത്യക്കായില്ല. 

പൊച്ചെഫ്ട്രൂമില്‍ ടോസ് നഷ്ടപ്പെട്ട് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലെ പിഴച്ചിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എന്ന നിലയില്‍ നിന്ന് 177 റണ്‍സിന് ഇന്ത്യയെ പുറത്താക്കാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കായി. നാല് റണ്‍സിനിടയില്‍ ഇന്ത്യയുടെ നാല് വിക്കറ്റുകളാണ് വീണത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com